---
title: "ഉസ്താദ് തല്ലിയതിന് പിന്നാലെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; 14കാരനെ കാണാതായതായി പരാതി"
english_title: "madrassa student missing from thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324810/madrassa-student-missing-from-thiruvananthapuram"
published_at: "2025-11-07T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690dbd624950e_missing.jpg"
keywords: []
---

# ഉസ്താദ് തല്ലിയതിന് പിന്നാലെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; 14കാരനെ കാണാതായതായി പരാതി

> **Lead Summary:** **തിരുവനന്തപുരം: **വെഞ്ഞാറമ്മൂടില്‍ 14കാരനെ കാണാതായതായി പരാതി. വെഞ്ഞാറമൂട് ഖുത്തബുല്‍ ആലം ദറസില്‍ നിന്നാണ് സഹദിനെ കാണാതായത്.

## Article Content

**തിരുവനന്തപുരം: **വെഞ്ഞാറമ്മൂടില്‍ 14കാരനെ കാണാതായതായി പരാതി. വെഞ്ഞാറമൂട് ഖുത്തബുല്‍ ആലം ദറസില്‍ നിന്നാണ് സഹദിനെ കാണാതായത്.

കൊല്ലം അയത്തില്‍ സ്വദേശി മുഹമ്മദ് സഹദിനെയാണ് 2ാം തീയതി മുതല്‍ കാണാതായത്. ഉസ്താദ് തല്ലിയതിന് പിന്നാലെയാണ് ദറസില്‍ നിന്നും കുട്ടി വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത്.

കുട്ടിയെ കാണാതായ വിവരം കൃത്യസമയത്ത് പൊലീസിനെ അറിയിക്കാതെ മദ്രാസാധ്യാപകന്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സഹദിനെ അവസാനം വെഞ്ഞാറമൂടില്‍ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324810/madrassa-student-missing-from-thiruvananthapuram)