---
title: "സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; നവംബർ 13ന് സമ്പൂർണ പണിമുടക്ക് പ്രഖ്യപിച്ച് കെജിഎംസിടിഎ"
english_title: "kgmcta announce strike medical colleges across kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324801/kgmcta-announce-strike-medical-colleges-across-kerala"
published_at: "2025-11-07T14:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690db6d9cf55c_holyday.jpg"
keywords: []
---

# സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; നവംബർ 13ന് സമ്പൂർണ പണിമുടക്ക് പ്രഖ്യപിച്ച് കെജിഎംസിടിഎ

> **Lead Summary:** **തിരുവനന്തപുരം: ** വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരം ശക്തമാക്കാന്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ.

## Article Content

**തിരുവനന്തപുരം: ** വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരം ശക്തമാക്കാന്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ.

ഈ മാസം 13ാം തീയ്യതി സമ്പൂര്‍ണ പണിമുടക്ക് നടത്താനാണ് തീരുമാനം. അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാ സേവനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കും. ആവശ്യങ്ങളില്‍ ഒരു തരത്തിലും ആരോഗ്യവകുപ്പ് വഴങ്ങാതായതോടെയാണ് സമ്പൂര്‍ണ പണിമുടക്കിലേക്ക് പോകുന്നത്.

നേരത്തെ മൂന്ന് തവണ ഒ പി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു പ്രതികരണവും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായിട്ടില്ല.

ഇതേ തുടര്‍ന്നാണ് സമ്പൂര്‍ണ ബഹിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും സംഘടന പറഞ്ഞു.

വിഷയത്തില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സമരത്തിലേക്ക് കടക്കാന്‍ സംഘടന നിര്‍ബന്ധിതരാകും എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണ കുടിശ്ശിക വിതരണം ചെയ്യുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324801/kgmcta-announce-strike-medical-colleges-across-kerala)