---
title: "മകന്‍റെ ചോറൂണ് ദിവസം അച്ഛൻ ജീവനൊടുക്കി, മരണം ചടങ്ങിനായി കുടുംബാംഗങ്ങൾ പോയതിന് പിന്നാലെ "
english_title: "thiruvananthapuram youngman suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324774/thiruvananthapuram-youngman-suicide"
published_at: "2025-11-07T12:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d9acddbbcd_suicide.jpg"
keywords: []
---

# മകന്‍റെ ചോറൂണ് ദിവസം അച്ഛൻ ജീവനൊടുക്കി, മരണം ചടങ്ങിനായി കുടുംബാംഗങ്ങൾ പോയതിന് പിന്നാലെ 

> **Lead Summary:** **തിരുവനന്തപുരം: ** മകന്റെ ചോറൂണ് ദിവസം അച്ഛൻ ആത്മഹത്യ ചെയ്തു . തിരുവനന്തപുരം വിതുരയിലാണ് കടബാധ്യതയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയത്. പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: ** മകന്റെ ചോറൂണ് ദിവസം അച്ഛൻ ആത്മഹത്യ ചെയ്തു . തിരുവനന്തപുരം വിതുരയിലാണ് കടബാധ്യതയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയത്. പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ പഴയ കെട്ടിടത്തിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്‍റെ ചോറൂണ് ദിവസമായിരുന്ന ഇന്ന് കുടുംബാംഗങ്ങൾ ചടങ്ങിന് പോയ സമയത്താണ് ജീവനൊടുക്കിയത്. സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

**(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324774/thiruvananthapuram-youngman-suicide)