---
title: "പൊട്ടറ്റോ ബർത്ത ഒരു വടക്കേ ഇന്ത്യൻ രുചി വിസ്മയം; ഇനി ചോറിന് കറി വേണ്ട!"
english_title: "North Indian dish, Potato Bharti taste, cookery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324763/north-indian-dish-potato-bharti-taste-cookery"
published_at: "2025-11-07T11:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d8d8e23caf_sdfsdg.jpg"
keywords: []
---

# പൊട്ടറ്റോ ബർത്ത ഒരു വടക്കേ ഇന്ത്യൻ രുചി വിസ്മയം; ഇനി ചോറിന് കറി വേണ്ട!

> **Lead Summary:** **[** വീട്ടിൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ, രുചിയും മസാലയും നിറഞ്ഞൊരു വിഭവം തേടുന്നുണ്ടോ? എന്നാൽ ഈ പൊട്ടറ്റോ ബർത്ത നിങ്ങൾക്കായി തന്നെയാണ്! വെളുത്തുള്ളിയുടെ കനം, തക്കാളിയുടെ പുളി, ഉരുളക്കിഴങ്ങിന്റെ മൃദുത്വം എല്ലാം ഒരുമിച്ച് ചേർന്നൊരു രുചിവിസ്മയം.ചോറിനോ ചപ്പാത്തിക്കോ കൂട്ടി കഴിച്ചാൽ അത്യന്തം രുചിയുള്ള ഈ വിഭവം വീട്ടുകാർക്കും അതിഥികൾക്കും ഒരുപോലെ ഇഷ്ടമാകും.

## Article Content

**[** വീട്ടിൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ, രുചിയും മസാലയും നിറഞ്ഞൊരു വിഭവം തേടുന്നുണ്ടോ? എന്നാൽ ഈ പൊട്ടറ്റോ ബർത്ത നിങ്ങൾക്കായി തന്നെയാണ്! വെളുത്തുള്ളിയുടെ കനം, തക്കാളിയുടെ പുളി, ഉരുളക്കിഴങ്ങിന്റെ മൃദുത്വം എല്ലാം ഒരുമിച്ച് ചേർന്നൊരു രുചിവിസ്മയം.ചോറിനോ ചപ്പാത്തിക്കോ കൂട്ടി കഴിച്ചാൽ അത്യന്തം രുചിയുള്ള ഈ വിഭവം വീട്ടുകാർക്കും അതിഥികൾക്കും ഒരുപോലെ ഇഷ്ടമാകും.

**ആവശ്യമായ സാധനങ്ങൾ**

*വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ*

*വെളുത്തുള്ളി – 20 എണ്ണം*

*പച്ചമുളക് – 4 എണ്ണം*

*സവാള – 1 എണ്ണം (നീളത്തിൽ അരിഞ്ഞത്)*

*ഉരുളക്കിഴങ്ങ് (വേവിച്ചത്) – 2 എണ്ണം*

*തക്കാളി – 2 എണ്ണം*

*വറ്റൽമുളക് – 4 എണ്ണം*

*കറിവേപ്പില – ആവശ്യത്തിന്*

*മല്ലിയില – ആവശ്യത്തിന്*

*ഉപ്പ് – ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ചേർക്കുക.എണ്ണ ചൂടായതിനു ശേഷം വെളുത്തുള്ളി ചേർത്ത് അതിൻ്റെ നിറം മാറുന്നതുവരെ വഴറ്റുക. പിന്നെ മാറ്റിവെക്കുക അതേ എണ്ണയിൽ വറ്റൽമുളക് ചേർത്ത് വഴറ്റി മുളക് മൊരിയുമ്പോൾ അത് കൂടി മാറ്റിവെക്കുക.ഇനി സവാള ചേർത്ത് അതിൻ്റെ നിറം മാറി മൃദുവാകുന്നത് വരെ വഴറ്റുക.

അതിനിടെ വേവിച്ച ഉരുളക്കിഴങ്ങും തക്കാളിയും ഒരു പാത്രത്തിൽ അടച്ചു വെച്ച് രണ്ട് മിനിറ്റ് വേവിക്കുക. പിന്നെ തക്കാളിയുടെ തൊലി നീക്കം ചെയ്യാം. ഇപ്പോൾ പാനിലുണ്ടായ എണ്ണയിലേക്ക് കറിവേപ്പില ചേർത്ത് വയറ്റി ഇതിലേക്ക് വേവിച്ച തക്കാളിയും ഉരുളക്കിഴങ്ങും, വഴറ്റിയ വറ്റൽമുളകും, സവാളയും ചേർക്കുക.

അതിൽ മല്ലിയിലയും ഉപ്പും ചേർത്ത് കൈ വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാം നന്നായി കലർന്നതിനു ശേഷം ചെറു ഉരുളകളായി രൂപപ്പെടുത്തി മാറ്റിവെക്കുക. നാരങ്ങ നീര് കുറച്ച് ചേർത്താൽ പുളിയുണർന്ന രുചി കിട്ടും. വീട്ടിൽ പെട്ടെന്ന് തയ്യാറാക്കാവുന്ന, രുചിയുടെ കൂട്ടാണ് പൊട്ടറ്റോ ബർത്ത!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324763/north-indian-dish-potato-bharti-taste-cookery)