---
title: "കണ്ണൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു, വയോധിക മരിച്ചു, ഒരാൾക്ക് പരിക്ക്"
english_title: "kannur car accident drug use old women death "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324750/kannur-car-accident-drug-use-old-women-death"
published_at: "2025-11-07T11:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d86110999c_accident.jpg"
keywords: []
---

# കണ്ണൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു, വയോധിക മരിച്ചു, ഒരാൾക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ : ** പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു. അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

## Article Content

**കണ്ണൂർ : ** പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു. അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

പഴയ ബസ്റ്റാന്റിന് സമീപത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് ഓട്ടോറിക്ഷകളും ബൈക്കുകളിലുമാണ് കാറിടിച്ചത് . ആശുപത്രിയിൽ  കാണിച്ച് തിരിച്ചു ഒട്ടോയിൽ പോവുകയായിരുന്ന ഉടുമ്പും തല സ്വദേശിനി ഖദീജ കൊവ്വല്‍ (63) യാത്ര ചെയ്തിരുന്ന ഓട്ടോയെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .

അപകടത്തിൽ സാരമായി പെരിക്കേറ്റ ഖദീജയെ കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ കാറോടിച്ച കുഞ്ഞിമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയുടുത്തു.

നീലേശ്വരം സ്വദേശിയായ യുവാവാണ് കാറോടിച്ചതെന്നും സുഹൃത്തുക്കളായ രണ്ടുപേർ കാറിൽ കൂടെ ഉണ്ടായിരുന്നു നാട്ടുകാർ പറയുന്നു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324750/kannur-car-accident-drug-use-old-women-death)