---
title: "'രാത്രിയിൽ കള്ള് കുടിച്ചിട്ടൊക്കെയാണ് വിളിച്ച് സംസാരിക്കുന്നത്'; കോൺഗ്രസിൽ നിന്ന് രാജിവെച്ച് പയ്യോളി നഗരസഭാ കൗൺസിലർ "
english_title: "Payyoli Municipal Councilor MahijaElodi resigns from Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324727/payyoli-municipal-councilor-mahijaelodi-resigns-from-congress"
published_at: "2025-11-07T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d64cdd5783_congress.jpg"
keywords: []
---

# 'രാത്രിയിൽ കള്ള് കുടിച്ചിട്ടൊക്കെയാണ് വിളിച്ച് സംസാരിക്കുന്നത്'; കോൺഗ്രസിൽ നിന്ന് രാജിവെച്ച് പയ്യോളി നഗരസഭാ കൗൺസിലർ 

> **Lead Summary:** **കോഴിക്കോട്: **കോൺഗ്രസിൽ നിന്ന് രാജിവെച്ച് പയ്യോളി നഗരസഭാ കൗൺസിലർ മഹിജ എളോടി. 10-ാം വാർഡ് മെമ്പർ ആണ് രാജിവെച്ച് ആര്‍ജെഡിയിൽ ചേർന്നത്.

## Article Content

**കോഴിക്കോട്: **കോൺഗ്രസിൽ നിന്ന് രാജിവെച്ച് പയ്യോളി നഗരസഭാ കൗൺസിലർ മഹിജ എളോടി. 10-ാം വാർഡ് മെമ്പർ ആണ് രാജിവെച്ച് ആര്‍ജെഡിയിൽ ചേർന്നത്.

കോൺഗ്രസ് പ്രവർത്തകനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നും ഡിസിസി പ്രസിഡന്‍റനടക്കം പരാതി നൽകിയിട്ട് പരിഗണിച്ചില്ലെന്നും മഹിജ ആരോപിച്ചു. പരാതി പറഞ്ഞതിന് ശേഷം വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് തഴഞ്ഞെന്നും മഹിജ എളോടി പറഞ്ഞു.

''സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള സംസാരങ്ങളാണ് ഉണ്ടായത്. രാത്രിയിൽ കള്ള് കുടിച്ചിട്ടൊക്കെയാണ് വിളിച്ച് സംസാരിക്കുന്നത്. ആളുകൾക്കറിയാം ഒരു കോൺഗ്രസ് പ്രവര്‍ത്തകനാണെന്ന്. ഇതിനെക്കുറിച്ച് പയ്യോളി നേതൃത്വത്തോട് പറഞ്ഞെങ്കിലും മുഖവിലക്കെടുത്തില്ല'' മഹിജ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324727/payyoli-municipal-councilor-mahijaelodi-resigns-from-congress)