---
title: " സൈഡിലേക്ക് മാറ്റിവെക്കാൻ വരട്ടെ...; 'ഉലുവ'യുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ ഒന്ന് അറിഞ്ഞോളൂ ...."
english_title: "Benefits of 'Fenugreek': for controlling diabetes, hair loss, and increasing breast milk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324724/benefits-of-fenugreek-for-controlling-diabetes-hair-loss-and-increasing-breast-milk"
published_at: "2025-11-07T08:11:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d5df9e4add_uluva.jpg"
keywords: []
---

#  സൈഡിലേക്ക് മാറ്റിവെക്കാൻ വരട്ടെ...; 'ഉലുവ'യുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ ഒന്ന് അറിഞ്ഞോളൂ ....

> **Lead Summary:** പലപ്പോഴും കറികളിൽ നിന്ന് ഉലുവ കിട്ടിയാൽ പാത്രത്തിന്റർ സൈഡിലേക്ക് മാറ്റിവെക്കുന്നവരാണ് പലരും . എന്നാൽ ഉലുവയിൽ നമുക്ക് അറിയാത്ത പല ഗുണനകളും ഉണ്ട് . പഞ്ചസാരയുടെ അംശം ഇല്ലാത്ത ഒരു ഔഷധച്ചെടി കൂടിയാണ് ഉലുവ.

## Article Content

പലപ്പോഴും കറികളിൽ നിന്ന് ഉലുവ കിട്ടിയാൽ പാത്രത്തിന്റർ സൈഡിലേക്ക് മാറ്റിവെക്കുന്നവരാണ് പലരും . എന്നാൽ ഉലുവയിൽ നമുക്ക് അറിയാത്ത പല ഗുണനകളും ഉണ്ട് . പഞ്ചസാരയുടെ അംശം ഇല്ലാത്ത ഒരു ഔഷധച്ചെടി കൂടിയാണ് ഉലുവ.

ഉലുവയുടെ ചില ഔഷധ ഗുണങ്ങൾ

∙ ഉലുവ ഒരു മികച്ച പ്രമേഹ നിയന്ത്രണ ഔഷധമാണ്. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിന്ത്രണത്തിന് സഹായകരമാണ്. വറുത്തു പൊടിച്ച ഉലുവ കഴിക്കുന്നതും ഫലം നൽകും.

∙ മുടി കൊഴിച്ചിലിന് ഉലുവ നല്ലതാണ്. ഉലുവ തലയിൽ തേച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിക്കുന്നത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കും.

∙ ഉലുവ അരച്ചു തേയ്ക്കുന്നത് ചർമകാന്തി വർധിപ്പിക്കും.

∙ പ്രസവാനന്തര പരിചരണത്തിലെ ഒരു പ്രധാന ഘടകമാണ് ഉലുവ. പ്രസവാനന്തരം ഗർഭാശയം ചുരുങ്ങുന്നതിനും. ഗർഭാശയം ശുദ്ധിയാക്കുന്നതിനുമുള്ള മികച്ച ഔഷധമാണ് ഉലുവ. ഉലുവ കാച്ചി സേവിക്കുന്നത് പ്രസവാനന്തര പരിചരണത്തിന്റെ ഭാഗമായി ചെയ്തു വരാറുള്ള ഒരു കാര്യമാണ്.

∙ ഉലുവയിൽ അരിപ്പൊടിയും നെയ്യും തേങ്ങാപ്പാലും ചേർത്ത് ലഡുവുണ്ടാക്കി കഴിച്ചാൽ മുലപ്പാൽ വർധിക്കും.

∙ തൈറോയ്ഡ് രോഗനിയന്ത്രണത്തിന് ഉലുവ കുതിർത്ത ശേഷം നാരങ്ങാ നീരും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

∙ മൂത്ര തടസ്സം അകറ്റുവാന്‍ ഉലുവ നല്ലതാണ്. വറുത്തു പൊടിച്ച ഉലുവയും ശർക്കരയും ചെറു ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുന്നത് ഫലം നൽകും. മൂത്ര ശുദ്ധി വരുത്തുന്നതിനും ഇതുപകരിക്കും.

∙ കാഴ്ച ശക്തി നിലനിർത്തുന്നതിന് ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.

∙ വാതം, കഫം എന്നിവയെ തടഞ്ഞു നിർത്തുന്നതിനും ശമിപ്പിക്കുന്നതിനും ഏറെ ഗുണപ്രദമാണ് ഉലുവ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324724/benefits-of-fenugreek-for-controlling-diabetes-hair-loss-and-increasing-breast-milk)