---
title: "കട്ടൻചായ പ്രേമികളെ ഇത് അറിയാതെ പോകരുത് ....! കട്ടന് ദോഷം മാത്രമല്ല ഗുണങ്ങളും ഉണ്ട് "
english_title: "Benefits of black tea,To reduce blood pressure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324703/benefits-of-black-teato-reduce-blood-pressure"
published_at: "2025-11-06T22:04:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690cd15138398_BLACKTAE.jpg"
keywords: []
---

# കട്ടൻചായ പ്രേമികളെ ഇത് അറിയാതെ പോകരുത് ....! കട്ടന് ദോഷം മാത്രമല്ല ഗുണങ്ങളും ഉണ്ട് 

> **Lead Summary:** ** **എന്നും രാവിലെ ചായ കുടിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കണം .കട്ടൻ ചായ ശീലമാക്കിയാലും പല ആരോഗ്യ ഗുണങ്ങളുണ്ട്. എന്തെല്ലാമാണെന്ന് നോക്കാം...

## Article Content

** **എന്നും രാവിലെ ചായ കുടിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കണം .കട്ടൻ ചായ ശീലമാക്കിയാലും പല ആരോഗ്യ ഗുണങ്ങളുണ്ട്. എന്തെല്ലാമാണെന്ന് നോക്കാം...

***ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കും***

***പ്രധാന ഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ ശേഷം ബ്ലാക്ക് ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും. ഇത് പോസ്റ്റ്പ്രാൻഡിയൽ ഗ്ലൂക്കോസ് എന്നാണ് അറിയപ്പെടുന്നത്.***

***റുമറ്റോയ്ഡ് ആർത്രൈറ്റിസ് സാധ്യത കുറയ്ക്കുന്നു***

***എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കാനും റുമറ്റോയ്ഡ് ആർത്രൈറ്റിസ്, പാർക്കിൻസൺ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.***

***രക്തസമ്മർദം കുറയ്ക്കും***

***ഹൈപ്പർടെൻഷൻ ഉള്ളവർ ബ്ലാക്ക് ടീ കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദം 4.81 എം.എം എച്ച്.ജിയും ഡയസ്റ്റോളിക് രക്തസമ്മർദം 1.98 എം.എം എച്ച്.ജിയും ആയി കുറയ്ക്കാൻ സഹായിക്കുന്നതായി അടുത്തിടെ പഠനം കണ്ടെത്തിയിട്ടുണ്ട്.***

***വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും***

***ബ്ലാക്ക് ടീയിലെ പോളിഫെനോളുകൾ വയറിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. വയറിലെ നല്ല ബാക്ടീരിയകളുടെ വളർച്ചക്ക് സഹായിക്കും. ചീത്ത ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കുകയും ചെയ്യും.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324703/benefits-of-black-teato-reduce-blood-pressure)