---
title: "നഗ്നമായ സ്ത്രീയുടെ  മൃതദേഹം ഓടയില്‍; കൈപ്പത്തികളും തലയുമില്ല, കൊലപാതകമെന്ന് സംശയം"
english_title: "murdercase bodyfound deathwomenbody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324668/Noida-death-womenbody"
published_at: "2025-11-06T17:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c87bc840d4_murder.jpg"
keywords: []
---

# നഗ്നമായ സ്ത്രീയുടെ  മൃതദേഹം ഓടയില്‍; കൈപ്പത്തികളും തലയുമില്ല, കൊലപാതകമെന്ന് സംശയം

> **Lead Summary:** **നോയിഡ: **ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 108-ല്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം ഓടയില്‍ കണ്ടെത്തി. അവരുടെ കൈത്തണ്ട മുതല്‍ കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും മൃതദേഹം നഗ്‌നമായിരുന്നുവെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

## Article Content

**നോയിഡ: **ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 108-ല്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം ഓടയില്‍ കണ്ടെത്തി. അവരുടെ കൈത്തണ്ട മുതല്‍ കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും മൃതദേഹം നഗ്‌നമായിരുന്നുവെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സെക്ടര്‍ 108 പാര്‍ക്കിന് സമീപം കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അധികൃതര്‍ പറഞ്ഞു. സ്ത്രീ കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

ഉച്ചയോടെ അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ഒരു വഴിയാത്രക്കാരനാണ് മൃതദേഹത്തെക്കുറിച്ച് വിവരം നല്‍കിയതെന്ന്ഉദ്യോഗസ്ഥന്‍ പറഞ്ഞു. എട്ടടി താഴ്ചയുള്ള ഓടയില്‍ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നുവെന്ന് വിളിച്ചയാള്‍ പറഞ്ഞു.

സ്ത്രീയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വസ്ത്രങ്ങളോ രേഖകളോ ഇതുവരെ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 'ഞങ്ങള്‍ സമീപ പ്രദേശം വ്യാപകമായി പരിശോധിച്ചു, എന്നാല്‍ മൃതദേഹവുമായി ബന്ധപ്പെട്ടതൊന്നും കണ്ടെത്താനായില്ല' സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിതേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു.

കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാന്‍ മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മീപത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. റോഡുകളില്‍ അധികം ഗതാഗതമില്ലാത്ത സമയത്ത്, രാത്രി വൈകി ആരെങ്കിലും മൃതദേഹം ഉപേക്ഷിച്ചതാകാന്‍ സാധ്യതയുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324668/Noida-death-womenbody)