---
title: "കോഴിക്കോട് തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു"
english_title: "thotilppalam death snakebite"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324662/thotilppalam-death-snakebite"
published_at: "2025-11-06T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c80b8af891_snake.jpg"
keywords: []
---

# കോഴിക്കോട് തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. കാവിലുംപാറ സ്വദേശി പൂതംപാറയിൽ വലിയപറമ്പത്ത് കല്യാണി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചൂരണിയിൽ തൊഴിലുറപ്പ് ജോലിക്കിടെ വെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. കാവിലുംപാറ സ്വദേശി പൂതംപാറയിൽ വലിയപറമ്പത്ത് കല്യാണി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചൂരണിയിൽ തൊഴിലുറപ്പ് ജോലിക്കിടെ വെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു.

പരിക്കേറ്റ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.

**പാമ്പുകടിയേറ്റാൽ പ്രഥമ ശുശ്രൂഷ (First Aid) - ചെയ്യേണ്ട കാര്യങ്ങൾ**

**ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324662/thotilppalam-death-snakebite)