---
title: "ഒരാൾക്ക് 3000, സ്പായുടെ മറവില്‍ പെണ്‍വാണിഭം: മൂന്ന് പേർ അറസ്റ്റിൽ, ഒന്‍പത് യുവതികളെ മോചിപ്പിച്ചു"
english_title: "Prostitution guise spa Three arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324661/Visakhapatnam-prostitution-guise-spa-three-arrest-"
published_at: "2025-11-06T16:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c800ca9f36_crime.jpg"
keywords: []
---

# ഒരാൾക്ക് 3000, സ്പായുടെ മറവില്‍ പെണ്‍വാണിഭം: മൂന്ന് പേർ അറസ്റ്റിൽ, ഒന്‍പത് യുവതികളെ മോചിപ്പിച്ചു

> **Lead Summary:** വിശാഖപട്ടണം: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വിശാഖപട്ടണം വിഐപി റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ഓര്‍ക്കിഡ് വെല്‍നസ് ആന്‍ഡ് സ്പാ സെന്ററി'ല്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്.

## Article Content

വിശാഖപട്ടണം: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വിശാഖപട്ടണം വിഐപി റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ഓര്‍ക്കിഡ് വെല്‍നസ് ആന്‍ഡ് സ്പാ സെന്ററി'ല്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്.

സംഭവത്തില്‍ സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയും ഇടപാടുകാരനായ ഒരാളെയും അറസ്റ്റ്‌ചെയ്തു. സ്പായിലുണ്ടായിരുന്ന ഒന്‍പത് യുവതികളെ പോലീസ് മോചിപ്പിക്കുകയും പോലീസിന്റെ കരുതലിലാക്കുകയുംചെയ്തു.

വിശാഖപട്ടണം സിറ്റി പോലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് കഴിഞ്ഞദിവസം വൈകീട്ട് സ്പായില്‍ പരിശോധന നടത്തിയത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. സ്പായുടെ നടത്തിപ്പുകാരായ കല്ലുരു പവന്‍കുമാര്‍(36) ജന ശ്രീനിവാസ്(35) എന്നിവരെ കസ്റ്റഡിയിലെടുത്തു.

കാശിറെഡ്ഡി അരുണ്‍ കുമാര്‍, രാഹുല്‍ എന്നിവരുടെ പേരിലാണ് സ്പായുടെ ലൈസന്‍സ് നിലവിലുള്ളത്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. 3000 രൂപയാണ് അനാശാസ്യത്തിനായി സ്പായിലെത്തുന്നവരില്‍നിന്ന് ഇവര്‍ ഈടാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് മൊബൈല്‍ഫോണുകളും 7000 രൂപയും പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324661/Visakhapatnam-prostitution-guise-spa-three-arrest-)