വല്ല പണിക്കും പോയി ജീവിച്ചൂടെ? ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവിൽ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യുടെ ലക്ഷങ്ങൾ തട്ടി; കോഴിക്കോട് സ്വദേശി പിടിയിൽ

2025-11-06T12:16:00 | By Susmitha Surendran

ക​ണ്ണൂ​ർ: (https://truevisionnews.com/) ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​രം ന​ട​ത്തി ലാ​ഭ​മു​ണ്ടാ​ക്കി ന​ല്‍കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യി​ല്‍നി​ന്ന് 12 ല​ക്ഷം​ രൂ​പ​യോ​ളം ത​ട്ടി​യ പ്ര​തി അറസ്റ്റിൽ .

കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേരി ക​ട്ടി​പ്പാ​റ​യി​ലെ ചെ​ന്നി​യാ​ര്‍ മ​ണ്ണി​ല്‍ സി.​എം. അ​ബ്ദു​റ​ഹ്മാ​നെ​യാ​ണ് (51) ക​ണ്ണൂ​ർ റൂ​റ​ൽ അ​ഡീ. എ​സ്.​പി കെ.​എ​സ്. ഷാ​ജി​യു​ടെ നി​ര്‍ദ്ദേ​ശ​പ്ര​കാ​രം ആ​ല​ക്കോ​ടെ റൂ​റ​ൽ സൈ​ബ​ര്‍ സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ കെ.​ജി. കൃ​ഷ്ണ​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ളി​പ്പ​റ​മ്പ് വെ​ള്ളാ​വ് കു​റ്റ്യേ​രി​യി​ലെ കൊ​ട​ല്‍ കോ​ക്കു​ന്നം കെ.​കെ. വാ​സു​ദേ​വ​ന്റെ പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. 2024 മാ​ര്‍ച്ച് 21 മു​ത​ല്‍ ഏ​പ്രി​ല്‍ 10 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​യി വാ​സു​ദേ​വ​നി​ല്‍ നി​ന്ന് അ​ബ്ദു​റ​ഹ്മാ​ന്‍ ഉ​ള്‍പ്പെ​ട്ട ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര ത​ട്ടി​പ്പ് സം​ഘം 11,82,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്.

വാ​സു​ദേ​വ​ന്റെ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ്ര​തി​ക​ളു​ടെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​ണം അ​യ​ച്ചു ന​ല്‍കി​യ​ത്. യു.​കെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ക​ള്‍ മു​ഖേ​ന​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

വാ​ട്‌​സ്ആ​പ് ഗ്രൂപ് അ​ഡ്മി​ന്‍മാ​രാ​യ ലൈ​ന, ഷ​രീ​ഫ് സിം​ഗ് തു​ട​ങ്ങി​യ​വ​ര്‍ക്കെ​തി​രെ നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു. സൈ​ബ​ര്‍ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പി​ല്‍ അ​ബ്ദു​റ​ഹ്മാ​നും പ്ര​ധാ​ന ക​ണ്ണി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

വാ​സു​ദേ​വ​നി​ല്‍നി​ന്ന് മൂ​ന്ന​ര​ല​ക്ഷം രൂ​പ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് കൈ​ക്ക​ലാ​ക്കി​യ​ത് ഇ​യാ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന്റെ മ​റ​വി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ബ്ദു​റ​ഹ്മാ​ന്‍ ഉ​ള്‍പ്പെ​ട്ട സം​ഘം വ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

വി​ദേ​ശ സ​ന്ദ​ര്‍ശ​ന​ത്തി​ന് പോ​യി​രു​ന്ന ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചെ​ത്തു​ന്ന​താ​യി റൂ​റ​ൽ എ​സ്.​പി​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തുനി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ബ്ദു​റ​ഹ്മാ​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Content Highlight: kannur online trade scam kozhikkode native arrest

Next TV

Related Stories
ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

Jul 24, 2026 02:46 PM

ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണില്‍ ഗ്യാസ് ലീക്ക് സംശയം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രോഗികളെ ഗ്രീന്‍...

Read More >>
കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

Jul 24, 2026 02:37 PM

കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കാഞ്ഞിരപ്പള്ളി പാറത്തോടിൽ പാമ്പുകടിയേറ്റ് 62 കാരനായ തൊഴിലാളി മരിച്ചു. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ...

Read More >>
സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

Jul 24, 2026 02:30 PM

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ചേർത്തല കോടംതുരുത്ത് PHCയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. സഹപ്രവർത്തകയെ വാട്സ്ആപ്പ് ഗ്രൂപ്പിലും നേരിട്ടും അസഭ്യം പറഞ്ഞു. മുൻപും സമാന...

Read More >>
adimage
 ചിക്കനെ മറക്കേണ്ടി വരുമോ? ഇനി  പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

Jul 24, 2026 02:12 PM

ചിക്കനെ മറക്കേണ്ടി വരുമോ? ഇനി പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

കേരളത്തിൽ കോഴിത്തീറ്റ വില 500 രൂപ കൂടിയതോടെ കോഴിയിറച്ചി കിലോയ്ക്ക് 300 രൂപയായി. ഫാസ്റ്റ് ഫുഡ് കടകളും പ്രതിസന്ധിയിൽ. ഓണത്തിന് വില 350 കടക്കുമെന്നാണ്...

Read More >>
 പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

Jul 24, 2026 02:03 PM

പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് അജ്ഞാതർ കത്തിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം. ടി.ഐ. മധുസൂദനനെതിരെ ആരോപണം,...

Read More >>
 അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

Jul 24, 2026 01:40 PM

അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മറ്റ് ജില്ലകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടില്ല. 'വയസാകുന്നു പൊന്നേമാനേ' എന്ന...

Read More >>
Top Stories

GCC News

adimage adimage