---
title: "മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം, ഏഴ്‌ വള്ളങ്ങൾ തകർന്നു, കാണാതായ വള്ളങ്ങൾക്കായി തിരച്ചിൽ "
english_title: "Unexpected sea storm Ponnani, Malappuram, seven boats capsized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324584/malappuram-ponnani-sea-storm-new"
published_at: "2025-11-06T11:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c37ff93d9d_sea.jpg"
keywords: []
---

# മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം, ഏഴ്‌ വള്ളങ്ങൾ തകർന്നു, കാണാതായ വള്ളങ്ങൾക്കായി തിരച്ചിൽ 

> **Lead Summary:** **മലപ്പുറം : **പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം. ഏഴ്‌ വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്മേർ നഗറിൽ ഇന്ന് പുലർച്ചെയാണ് കടലാക്രമണം ഉണ്ടായത് .

## Article Content

**മലപ്പുറം : **പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം. ഏഴ്‌ വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്മേർ നഗറിൽ ഇന്ന് പുലർച്ചെയാണ് കടലാക്രമണം ഉണ്ടായത് .

മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു.

വള്ളങ്ങളിൽ ഉണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കാണാതായ വള്ളങ്ങൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324584/malappuram-ponnani-sea-storm-new)