---
title: "മകളുമായി മരുന്നുവാങ്ങാൻ പോകവേ അച്ഛൻ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കനാലിൽവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "Kottayam Car accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324551/kottayam-car-accident"
published_at: "2025-11-06T09:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c169363a8b_kottayam.jpg"
keywords: []
---

# മകളുമായി മരുന്നുവാങ്ങാൻ പോകവേ അച്ഛൻ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കനാലിൽവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **കോട്ടയം: ** പനിബാധിച്ച ഒമ്പത് വയസ്സുകാരിയുമായി മരുന്നുവാങ്ങാൻ പോകുന്നതിനിടെ അച്ഛൻ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കനാലിൽവീണ് അപകടം. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

**കോട്ടയം: ** പനിബാധിച്ച ഒമ്പത് വയസ്സുകാരിയുമായി മരുന്നുവാങ്ങാൻ പോകുന്നതിനിടെ അച്ഛൻ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കനാലിൽവീണ് അപകടം. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അരുണാശ്ശേരിയിൽ ബുധനാഴ്ച വൈകീട്ട് 4.30-ഓടെയാണ് അപകടം. അരുണാശ്ശേരി താന്നിനിൽക്കുംതടത്തിൽ സന്തോഷ് (50), മകൾ നാലാം ക്ലാസ് വിദ്യാർഥി അൽഫോൻസാ എന്നിവരാണ് അപകടത്തിൽപെട്ടത്.

വെള്ളമില്ലാത്തതും കനാലിൽ നിറയെ പുല്ല് നിറഞ്ഞുകിടന്നതും വലിയ അപകടമൊഴിവാക്കി. കാർ ഓടിച്ചിറങ്ങിയതിനാൽ മറിയാതിരുന്നതും രക്ഷയായി.

നാട്ടുകാരനായ ജോണിച്ചൻ പൂമരത്തേൽ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയെങ്കിലും കാർ കയറ്റാനാകാതെ മടങ്ങി. പിന്നീട് ക്രെയിൻ എത്തിച്ചു കാർ കരയ്ക്കുകയറ്റി.

കനാൽ റോഡിന്റെ വശങ്ങൾ കാട് മൂടിയ അവസ്ഥയിലായതാണ് ഇവിടെ അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324551/kottayam-car-accident)