---
title: "സ്വർണ്ണം സ്വപ്നത്തിലേക്ക് വയനാട്; പുൽപ്പള്ളിയിൽ ആർച്ചറി അക്കാദമി സ്റ്റേഡിയം നിർമ്മാണത്തിന് ഇന്ന് ശിലയിടും"
english_title: "Archery Academy Stadium in Pulpally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324550/archery-academy-stadium-in-pulpally"
published_at: "2025-11-06T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c153cc92a1_kelu.jpg"
keywords: []
---

# സ്വർണ്ണം സ്വപ്നത്തിലേക്ക് വയനാട്; പുൽപ്പള്ളിയിൽ ആർച്ചറി അക്കാദമി സ്റ്റേഡിയം നിർമ്മാണത്തിന് ഇന്ന് ശിലയിടും

> **Lead Summary:** **വയനാട് : **ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ കൂടുതൽ സ്വർണ്ണം സ്വപ്നത്തിലേക്ക് വയനാട്.

## Article Content

**വയനാട് : **ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ കൂടുതൽ സ്വർണ്ണം സ്വപ്നത്തിലേക്ക് വയനാട്.

കായിക മേഖലകളിൽ കരുത്ത് പകരുന്നതിൻ്റെ ഭാഗമായി വയനാട് പുൽപ്പള്ളിയിൽ ആർച്ചറി അക്കാദമി സ്റ്റേഡിയം നിർമ്മാണ പ്രവൃത്തിയുടെ ശിലാസ്ഥാപന ചടങ്ങ് ഇന്ന് രാവിലെ പത്തിന് കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.

പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ കേളു മുഖ്യാതിതിയായി പങ്കെടുക്കും. സ്റ്റേഡിയം, പരിശീലന കേന്ദ്രം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവ എട്ട് ഏകറിൽ ക്രമീകരിക്കും. നിലമൊരുക്കിയും മഡ് വാൾ തയ്യാറാക്കിയും മൈതാനം പരിശീലനത്തിന് സജ്ജമാക്കുകയും ചെയ്യും.

സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിലുള്ള ആർച്ചറി അക്കാദമിയിൽ നൂറിലധികം കായികതാരങ്ങൾ പരിശീലനം നടത്തുന്നുണ്ട്. വിവിധ ജില്ലകളിൽനിന്നുള്ള നാൽപത്തഞ്ചുപേർ ഇവിടെ താമസിച്ച് പരിശീലിക്കുന്നവരാണ് .

ആർച്ചറി അക്കാദമി സ്റ്റേഡിയ സാക്ഷാത്കരണത്തിലൂടെ ദേശീയ ഗെയിംസിൽ ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ സ്വർണ മെഡലുകൾ നേടാനാകുമെന്ന വിശ്വാസത്തിലാണ് കായികതാരങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324550/archery-academy-stadium-in-pulpally)