---
title: "എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികൾക്ക് പരിക്ക്"
english_title: "vadakkencherry Car accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324547/vadakkencherry-car-accident"
published_at: "2025-11-06T08:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c0ec96fd04_car.jpg"
keywords: []
---

# എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികൾക്ക് പരിക്ക്

> **Lead Summary:** **തൃശൂർ: വ**ടക്കാഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

## Article Content

**തൃശൂർ: വ**ടക്കാഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചായിരുന്നു അപകടം. ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്.

തൃശൂർ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324547/vadakkencherry-car-accident)