---
title: "റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവ് മരിച്ചനിലയിൽ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തികപ്രശ്നം ? "
english_title: "Kanjirapally man suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324545/kanjirapally-man-suicide"
published_at: "2025-11-06T08:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c0b73b5bfb_kottayam.jpg"
keywords: []
---

# റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവ് മരിച്ചനിലയിൽ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തികപ്രശ്നം ? 

> **Lead Summary:** **കാഞ്ഞിരപ്പള്ളി(കോട്ടയം): **കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിമറ്റം തട്ടാപറമ്പിൽ ടി.എം. സലീം ആണ് മരിച്ചത്.

## Article Content

**കാഞ്ഞിരപ്പള്ളി(കോട്ടയം): **കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിമറ്റം തട്ടാപറമ്പിൽ ടി.എം. സലീം ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ആൾതാമസമില്ലാത്ത റബ്ബർതോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന. മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം . കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡംഗം നിസാ സലീമാണ് ഭാര്യ. മക്കൾ: ഫാത്തിമ്മ, മുഹമ്മദ് അമീൻ. മരുമകൻ: അഫ്‌സൽ. ഖബറടക്കം നടത്തി.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324545/kanjirapally-man-suicide)