---
title: "തിരുവനന്തപുരത്ത് പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ; മരണം വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ "
english_title: "Thiruvananthapuram, policeman dies, commits suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324540/thiruvananthapuram-policeman-suicide"
published_at: "2025-11-06T07:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690bfe49229d3_hanged.jpg"
keywords: []
---

# തിരുവനന്തപുരത്ത് പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ; മരണം വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് പൊലീസുകാരൻ ആത്മഹത്യ ചെയ്തു. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. വീടിനു സമീപത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് പൊലീസുകാരൻ ആത്മഹത്യ ചെയ്തു. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. വീടിനു സമീപത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ മാസം 16-ന് വിവാഹം നടക്കാനിരിക്കാനിരിക്കെയായിരുന്നു ദുരന്തവാർത്ത. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ശ്രീജിത്ത് ജീവനൊടുക്കിയത്. വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശ്രീജിത്തിന്റെ മൃതദേഹം നിലവില്‍ ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324540/thiruvananthapuram-policeman-suicide)