---
title: "ജോലി വേണോ....? റെയില്‍വേയില്‍ 2,569 ഒഴിവുകള്‍; നവംബര്‍ 30 വരെ അപേക്ഷിക്കാം"
english_title: "Job opportunity jobapply job vacancies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324526/job-opportunity-vacancies-"
published_at: "2025-11-05T22:01:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b7c65641a1_job_vacancy.jpg"
keywords: []
---

# ജോലി വേണോ....? റെയില്‍വേയില്‍ 2,569 ഒഴിവുകള്‍; നവംബര്‍ 30 വരെ അപേക്ഷിക്കാം

> **Lead Summary:** ** വി**വിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്(ആര്‍ആര്‍ബി). ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) എന്നീ തസ്തികകളിലാണ് നിയമനം.

## Article Content

** വി**വിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്(ആര്‍ആര്‍ബി). ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) എന്നീ തസ്തികകളിലാണ് നിയമനം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in വഴി 2025 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

**യോഗ്യതാ മാനദണ്ഡം**

ജൂനിയര്‍ എഞ്ചിനീയര്‍(ജെഇ): സിവില്‍, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍, ടൂള്‍സ് & മെഷീനിങ്, ടൂള്‍സ് & ഡൈ മേക്കിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് എന്നിവയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയോ ബി.എസ്.സി ബിരുദമോ ഉണ്ടായിരിക്കണം.

ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്):എന്‍ജിനിയറിങ്ങില്‍ ഏതെങ്കിലും വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ.

കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ): ഫിസിക്‌സും കെമിസ്ട്രിയും വിഷയങ്ങളായി, കുറഞ്ഞത് 45% മാര്‍ക്കോടെ ബി.എസ്.സി ബിരുദം നേടിയിരിക്കണം.

**പ്രായപരിധി**

2026 ജനുവരി 1-ന് അപേക്ഷകര്‍ക്ക് 33 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

**തിരഞ്ഞെടുപ്പ് പ്രക്രിയ**

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി), തുടര്‍ന്ന് രേഖാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

**പരീക്ഷാ രീതി**

**ശമ്പള സ്‌കെയില്‍**

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും.

**അപേക്ഷാ ഫീസ്**

SC/ST, വനിതകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ന്യൂനപക്ഷ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 250 രൂപയാണ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് ഈ തുക തിരികെ നല്‍കും).

മറ്റെല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും 500 രൂപയാണ് അപേക്ഷാ ഫീസ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് 400 രൂപ തിരികെ നല്‍കും).

അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ആര്‍ആര്‍ബിയുടെ ഔദ്യോഗിക പോര്‍ട്ടലായ [rrbapply.gov.in ](http://rrbapply.gov.in)സന്ദര്‍ശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324526/job-opportunity-vacancies-)