---
title: "ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം:  യുവാവിന് ദാരുണാന്ത്യം"
english_title: "bike, accident, palakkad, young, death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324525/bike-accident-palakkad-young-death"
published_at: "2025-11-05T21:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b78cb3038b_dead.jpg"
keywords: []
---

# ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം:  യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്: **ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം . യുവാവ് മരിച്ചു. പാലക്കാട് പാടൂർ കുണ്ടുതൊടി സുനിൽ ആണ് മരിച്ചത്. തെന്നിലാപുരം - കുണ്ടുതൊടി റോഡിൽ ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

**പാലക്കാട്: **ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം . യുവാവ് മരിച്ചു. പാലക്കാട് പാടൂർ കുണ്ടുതൊടി സുനിൽ ആണ് മരിച്ചത്. തെന്നിലാപുരം - കുണ്ടുതൊടി റോഡിൽ ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.

സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്ന സുനിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ഇയാളെ എരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324525/bike-accident-palakkad-young-death)