---
title: "അതിദാരുണം...; ബൈക്കും വാനും കൂട്ടിയിടിച്ച്  വിദ്യാര്‍ത്ഥി മരിച്ചു; അപകടം സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ  "
english_title: "Van collides with car, student dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324479/palakkad-van-accident-student-death"
published_at: "2025-11-05T16:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b2ec8d482d_dead.jpg"
keywords: []
---

# അതിദാരുണം...; ബൈക്കും വാനും കൂട്ടിയിടിച്ച്  വിദ്യാര്‍ത്ഥി മരിച്ചു; അപകടം സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ  

> **Lead Summary:** പാലക്കാട്: ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം. പ്ലസ്‍ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്ആണ് മരിച്ചത്.

## Article Content

പാലക്കാട്: ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം. പ്ലസ്‍ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്ആണ് മരിച്ചത്.

പാലക്കാട് മണ്ണാർക്കാട് -കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് മരിച്ച ദിൽജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324479/palakkad-van-accident-student-death)