---
title: "വെറും അഞ്ച് മിനിറ്റിൽ പിങ്ക് സുന്ദരി ; ഡ്രാഗൺ ഫ്രൂട്ട് ഷെയ്ക്കിന്റെ മധുര വിസ്മയം തയ്യാറാക്കാം!"
english_title: "Uses of dragon fruit, dragon fruit shake, health care, cold shake, delicious shake"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324459/uses-of-dragon-fruit-dragon-fruit-shake-health-care-cold-shake-delicious-shake"
published_at: "2025-11-05T14:58:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b18bd4d328_zfxgdetr.jpg"
keywords: []
---

# വെറും അഞ്ച് മിനിറ്റിൽ പിങ്ക് സുന്ദരി ; ഡ്രാഗൺ ഫ്രൂട്ട് ഷെയ്ക്കിന്റെ മധുര വിസ്മയം തയ്യാറാക്കാം!

> **Lead Summary:** **[**വേനൽച്ചൂട് കനക്കുമ്പോൾ രുചികരവും തണുത്തതുമായ ഒരു പാനീയം അന്വേഷിച്ച് നമ്മൾ തുടങ്ങുമല്ലേ . നിറത്തിന്റെ സൗന്ദര്യവും ആരോഗ്യഗുണങ്ങളും ഒത്തുചേരുന്ന ഒരത്ഭുത പാനീയം പരിചയപ്പെട്ടാലോ? അതാണ് നമ്മുടെ ഡ്രാഗൺ ഫ്രൂട്ട് ഷേക്ക്!

## Article Content

**[**വേനൽച്ചൂട് കനക്കുമ്പോൾ രുചികരവും തണുത്തതുമായ ഒരു പാനീയം അന്വേഷിച്ച് നമ്മൾ തുടങ്ങുമല്ലേ . നിറത്തിന്റെ സൗന്ദര്യവും ആരോഗ്യഗുണങ്ങളും ഒത്തുചേരുന്ന ഒരത്ഭുത പാനീയം പരിചയപ്പെട്ടാലോ? അതാണ് നമ്മുടെ ഡ്രാഗൺ ഫ്രൂട്ട് ഷേക്ക്!

പുറത്ത് പിങ്ക് നിറത്തിന്റെ ആകർഷണം, അകത്ത് മൃദലമായ സ്വാദ്... കണ്ണിനും നാവിനും ഒരുപോലെ ഉന്മേഷം നൽകുന്ന ഈ ഷേക്ക് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പാൽ, കണ്ടൻസ്ഡ് മിൽക്ക്, ഡ്രാഗൺ ഫ്രൂട്ട് എന്നിവ മതി ഈ ഉഗ്രൻ പാനീയം തയ്യാറാക്കാൻ.

ഇതൊരു സാധാരണ ഷേക്ക് മാത്രമല്ല, ആരോഗ്യത്തിന്റെ ഒരു കലവറ കൂടിയാണ്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട്, ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. അപ്പോൾ, ഒട്ടും സമയം കളയാതെ, ഈ പിങ്ക് സുന്ദരിയെ എങ്ങനെയാണ് ഒരു കിടിലൻ ഷേക്കാക്കി മാറ്റുന്നതെന്ന് നോക്കിയാലോ?

**ആവശ്യമായ സാധനങ്ങൾ:**

* ഡ്രാഗൺ ഫ്രൂട്ട് - 1 എണ്ണം*

*പാൽ - 1.5 കപ്പ് *

*കൺഡൻസ്ഡ് മിൽക്ക് -3 ടേബിൾ സ്പൂൺ*

*ഏലക്കായ- 1 എണ്ണം *

**തയാറാക്കുന്ന വിധം:**

പാകമായ ഡ്രാഗൺ ഫ്രൂട്ട് ചെറു കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഈ കഷണങ്ങൾ ഒരു മിക്‌സി ജാറിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് നല്ല തണുത്ത പാൽ ചേർത്ത്, ഷെയ്ക്ക് ക്രീം രൂപത്തിലാകുന്നതുവരെ നന്നായി അരച്ചെടുക്കണം.

രുചിക്ക് മധുരം കൂട്ടാനായി, ആവശ്യാനുസരണം കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഷേക്കിന് അധികം തണുപ്പ് വേണമെങ്കിൽ ഐസ് ക്യൂബുകൾ ചേർക്കാം. അതുപോലെ, ഏലക്കയുടെ രുചി ഇഷ്ടമുള്ളവർക്ക് അൽപം ഏലക്ക കൂടി ചേർത്ത് വീണ്ടും ഒന്ന് അടിച്ചെടുക്കാവുന്നതാണ്. ഇത്രമാത്രം ചെയ്താൽ മതി, കുറഞ്ഞ സമയം കൊണ്ട് തന്നെ രുചികരവും തണുപ്പു നിറഞ്ഞതുമായ ഡ്രാഗൺ ഫ്രൂട്ട് ഷെയ്ക്ക് റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324459/uses-of-dragon-fruit-dragon-fruit-shake-health-care-cold-shake-delicious-shake)