---
title: "എത്ര ഉണ്ടാക്കിയിട്ടും ഉഴുന്നുവട ശരിയാവുന്നില്ലേ....? എങ്കിൽ ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ..."
english_title: "How to make Uzhannu Vada, Uzhannuvada ingredients, Uzhannuvada, Tea, Bites, Evening Tea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324424/how-to-make-uzhannu-vada-uzhannuvada-ingredients-uzhannuvada-tea-bites-evening-tea"
published_at: "2025-11-05T12:16:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690af60f1d124_uyunnuvada.jpg"
keywords: []
---

# എത്ര ഉണ്ടാക്കിയിട്ടും ഉഴുന്നുവട ശരിയാവുന്നില്ലേ....? എങ്കിൽ ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ...

> **Lead Summary:** ** വെെ**കുന്നേരം ചായയുടെ കൂടെ എന്തെങ്കിലും ഒരു കടി നിർബന്ധമുള്ളവരാണ് നമ്മൾ.പരിപ്പുവടയോ, പഴംപൊരിയോ, അങ്ങനെയെന്തെങ്കിലും. അപ്പോൾ ഇന്നത്തെ ചായയ്ക്ക് ഒരു ഉഴുന്നുവടയായാലോ?

## Article Content

** വെെ**കുന്നേരം ചായയുടെ കൂടെ എന്തെങ്കിലും ഒരു കടി നിർബന്ധമുള്ളവരാണ് നമ്മൾ.പരിപ്പുവടയോ, പഴംപൊരിയോ, അങ്ങനെയെന്തെങ്കിലും. അപ്പോൾ ഇന്നത്തെ ചായയ്ക്ക് ഒരു ഉഴുന്നുവടയായാലോ?

പലയിടങ്ങളിൽ പല പേരുകളാണ് ഉഴുന്നുവടയ്ക്ക് .

കർണ്ണാടകയിൽ ഉദ്ദിന വട, തമിഴ്നാട്ടിൽ മെതു വട എന്നിങ്ങനെ പല പേരുകൾ. ഇന്ത്യ ഒട്ടാകെ പ്രശസ്തമായ ഈ വടയുടെ ഉത്ഭവം കർണ്ണാടകത്തിലെ മദ്ദു എന്ന സ്ഥലത്തുനിന്നാണെന്ന് പറയപ്പെടുന്നു. എങ്കിലും ഉഴുന്നുവടയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചത് തമിഴ്നാട്ടിൽ നിന്നാണ്. അത് കഴിഞ്ഞാണ് നമ്മുടെ കേരളത്തിലെത്തിയത്.

എങ്കിലും ഹോട്ടലുകളിലെയും, തട്ടുകടകളിലെയും ഒരു താരമാണ് ഈ ഉഴുന്നുവട എത്ര ശ്രമിച്ചിട്ടും കടയിൽ നിന്ന് കഴിക്കുന്ന രുചിയിൽ ശെരിയാവുന്നില്ലെങ്കിൽ ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.

**ചേരുവകൾ**

**തയ്യാറാക്കുന്ന വിധം**

ആദ്യം തന്നെ ഉഴുന്ന് കഴുകി വൃത്തിയാക്കിയ ശേഷം ഏകദേശം 4 മണിക്കൂറോളം കുതിർത്ത് വെക്കുക. വൈകുന്നേരം കഴിക്കാനാണെങ്കിൽ രാവിലെ കുതിർത്താൽ മതി. 4 മണിക്കൂർ കഴിഞ്ഞ് ഇഞ്ചിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഉഴുന്ന് കട്ടിയായി അൽപ്പം തരിയോടെ തന്നെ അരച്ചെടുക്കുക.

വെള്ളം കൂടിപ്പോവാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം കയ്യുപയോഗിച്ചു മാവ് നന്നായിട്ട് ഇളക്കിയെടുക്കുക. അതിലേക്കു ചെറിയ ഉള്ളി,പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം ഉപ്പ്, കായപ്പൊടി, ചതച്ചകുരുമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

അടുത്തതായി കൈ ഒന്ന് നനച്ചതിന് ശേഷം മാവ് കൈയിൽ എടുത്ത് ഉഴുന്നുവടയുടെ രൂപത്തിലാക്കി നല്ലതുപോലെ ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ഉഴുന്നുവടയുടെ അകം വെന്തുവരാൻ സമയം സമയമെടുക്കും അപ്പോൾ പുറംവശം കരിയാതിരിക്കാൻ തീ ചെറുതായി കുറച്ചു വയ്ക്കുക. പാത്രത്തിന്റെ വലിപ്പം അനുസരിച്ച് മാത്രം ഇടുന്ന ഉഴുന്നുവടയുടെ എണ്ണം കണക്കാക്കുക. ഇങ്ങനെ ഉണ്ടാകുകയാണെങ്കിൽ ചായയോടൊപ്പം സ്വാദിഷ്ടമായ ഉഴുന്നുവട തയ്യാറാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324424/how-to-make-uzhannu-vada-uzhannuvada-ingredients-uzhannuvada-tea-bites-evening-tea)