---
title: "സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചു: ദേഹത്ത് പിൻചക്രം കയറിയിറങ്ങി 64-കാരൻ മരിച്ചു, അപകടം ജോലിക്കു പോകുന്നതിനിടെ "
english_title: "Bus, bus accident, private Bus ,scooter,  rider, death, kollam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324418/bus-bus-accident-private-bus-scooter-rider-death-kollam-new"
published_at: "2025-11-05T11:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690af09149a2e_deathcase.jpg"
keywords: []
---

# സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചു: ദേഹത്ത് പിൻചക്രം കയറിയിറങ്ങി 64-കാരൻ മരിച്ചു, അപകടം ജോലിക്കു പോകുന്നതിനിടെ 

> **Lead Summary:** കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം, സ്കൂട്ടർ യാത്രികൻ മരിച്ചു . തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്.

## Article Content

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം, സ്കൂട്ടർ യാത്രികൻ മരിച്ചു . തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്.

തേവലക്കര പടപ്പനാലിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഒരേ ദിശയില്‍ പോവുകയായിരുന്ന സ്‌കൂട്ടറിനെ സഫ എന്ന സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു.

അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്ക് നിസാര പരിക്കേറ്റു. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

ബസിനടിയിലേക്കു തെറിച്ചുവീണ അബ്ദുൽ മുത്തലിഫിന്റെ ദേഹത്ത് പിൻചക്രം കയറിയിറങ്ങി. ഏഴ് മിനിറ്റോളം റോഡിൽ കിടന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സ്കൂട്ടർ ഓടിച്ചിരുന്ന തേവലക്കര മുള്ളിക്കാല സ്വദേശി രാധാകൃഷ്ണപിള്ള നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലം - പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായതെന്നു നാട്ടുകാർ പറഞ്ഞു.

നിർമാണ തൊഴിലാളിയായ അബ്ദുൽ മുത്തലിഫ് ജോലിക്കു പോകുകയായിരുന്നു. സംഭവസ്ഥലത്തിനു 300 മീറ്റർ അകലെ ഇന്നലെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു 2 പേർക്ക് പരുക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324418/bus-bus-accident-private-bus-scooter-rider-death-kollam-new)