---
title: "'സേഫ്റ്റി പിൻ എന്ന് പറഞ്ഞ് തള്ളിക്കളയല്ലേ!' പ്രാഡ പുറത്തിറക്കിയ പിന്നിന്  പൊന്നിൻ്റെ വിലയാ ...!"
english_title: "Safety pin, Prada pin, world's most expensive pin, fashion news"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324410/safety-pin-prada-pin-worlds-most-expensive-pin-fashion-news"
published_at: "2025-11-05T11:32:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ae9e36a2ea_srtse5r.jpg"
keywords: []
---

# 'സേഫ്റ്റി പിൻ എന്ന് പറഞ്ഞ് തള്ളിക്കളയല്ലേ!' പ്രാഡ പുറത്തിറക്കിയ പിന്നിന്  പൊന്നിൻ്റെ വിലയാ ...!

> **Lead Summary:** **[** ഒരു പിന്നിന് സ്വർണ വിലയോ? നമ്മളൊക്കെ വീട്ടിലോ ബാഗിലോ എവിടെയെങ്കിലും വെറുതെ കിടക്കുന്ന ഒരു ചെറിയ സേഫ്റ്റി പിന്‍ കണ്ടിട്ടുണ്ടാകുമല്ലേ .ഒരിക്കലും വലിയ വില കൊടുത്ത് വാങ്ങേണ്ടതില്ലാത്ത സാധനം.

## Article Content

**[** ഒരു പിന്നിന് സ്വർണ വിലയോ? നമ്മളൊക്കെ വീട്ടിലോ ബാഗിലോ എവിടെയെങ്കിലും വെറുതെ കിടക്കുന്ന ഒരു ചെറിയ സേഫ്റ്റി പിന്‍ കണ്ടിട്ടുണ്ടാകുമല്ലേ .ഒരിക്കലും വലിയ വില കൊടുത്ത് വാങ്ങേണ്ടതില്ലാത്ത സാധനം.

പക്ഷേ അതേ സേഫ്റ്റി പിന്‍ തന്നെയാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് 69,000 രൂപ വിലയുള്ള സാധനമായി മാറിയിരിക്കുന്നത്! വിശ്വസിക്കാനാവില്ലെങ്കിലും അതാണ് യാഥാര്‍ത്ഥ്യം, കാരണം ഈ പിന്‍ ഇറക്കിയത് മറ്റാരുമല്ല, പ്രാഡയാണ്!

സാധാരണ സേഫ്റ്റി പിന്‍, അതിന്റെ ഒരു വശത്തായി നൂല്‍ നെയ്ത്തും, പ്രാഡയുടെ ലോഗോയും ചേർക്കപ്പെട്ടിട്ടുണ്ട് എന്നാണു ലഭിച്ച വിവരം. സോഷ്യല്‍ മീഡിയയില്‍തന്നെ ഇതിനെക്കുറിച് നിരവധി അഭിപ്രായങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ട്.

> ബ്ലാക്ക് സ്വാന്‍ സാസി എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ്“നിങ്ങളുടെ സമ്പത്തുപയോഗിച്ച് നിങ്ങള്‍ എന്താണ് ചെയ്യുന്നത്?” എന്ന ഒരു പോസ്റ്റ് ആളുകളിൽ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി, അതിനോടൊപ്പം ഒരു ഉപയോക്താവ് “അയ്യേ ഇത് ഞാനുണ്ടാക്കുമായിരുന്നു" എന്ന് അഭിപ്രായപ്പെട്ട കമന്റും.

ഈ പിൻ വെബ്സൈറ്റില്‍ ലിങ്ക് ഉപയോഗിച്ച് വാങ്ങാന്‍ ശ്രമിച്ചാല്‍ നിലവിൽ ലഭിക്കില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ കമ്പനികൾ വലിയ വിലയില്‍ സാധനങ്ങൾ വില്‍ക്കുന്നത് ജനങ്ങൾക്കു പരിചിതമാണെങ്കിലും വളരെ സാധാരണമായ ഒരു സേഫ്റ്റി പിന്നിന് പ്രാഡ ഇത്രയും വിലയിടുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. നമ്മൾ ഉപയോഗിക്കുന്ന സേഫ്റ്റി പിന്‍ ഒന്ന് കാണാതായാലും ആരും പരിഭവം പറയാറില്ല.

എന്നാല്‍ പ്രാഡയുടെ 69,000 രൂപയുടെ സേഫ്റ്റി പിന്‍ വാങ്ങിയാല്‍ അതിന്റെ കൂടെ ഇന്‍ഷൂറന്‍സും അതിനു കാവലായി ഒരു സെക്യൂരിറ്റിയും കൂടി വേണ്ടിവരും. വജ്രങ്ങള്‍,സ്വർണങ്ങൾ, അമൂല്യമായ രത്‌നങ്ങള്‍ എന്നിവ പതിപ്പിച്ച ചില പിന്നുകള്‍ക്ക് ലക്ഷങ്ങള്‍ വില വരും എന്ന് കേട്ടിട്ടുണ്ട് .

എന്നാല്‍ രണ്ട് നിറത്തിലുള്ള നൂലിന്റെ നെയ്ത്ത് മാത്രം വരുന്ന ഗോള്‍ഡണ്‍ പിന്നിനാണ് പ്രാഡ ഇത്രയും മൂല്യമിട്ടിരിക്കുന്നത്. പ്രാഡയുടെ വ്യത്യസ്തമായ പിന്നിനെക്കുറിച്ച് ആളുകള്‍ പല തരത്തിലാണ് പ്രതികരിക്കുന്നത്.

[A post shared by Luxurious (@luxuriousbymm)](https://www.instagram.com/p/DQofkbJDLe_/?utm_source=ig_embed&utm_campaign=loading)

[A post shared by BlackSwanSazy (@blackswansazy)](https://www.instagram.com/reel/DQheARliKxI/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324410/safety-pin-prada-pin-worlds-most-expensive-pin-fashion-news)