---
title: "ആശ്വാസം....; സ്വർണ വിലയിൽ വീണ്ടും താഴേക്ക്, പവന്റെ വില കേട്ടാൽ ഞെട്ടും "
english_title: "gold, goldrate , kerala, november5 "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324398/gold-goldrate-kerala-november5"
published_at: "2025-11-05T10:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ade6bef106_gold.jpg"
keywords: []
---

# ആശ്വാസം....; സ്വർണ വിലയിൽ വീണ്ടും താഴേക്ക്, പവന്റെ വില കേട്ടാൽ ഞെട്ടും 

> **Lead Summary:** **തിരുവനന്തപുരം : ** ആശ്വാസം ... സ്വർണം വാങ്ങാൻ വേഗം വിട്ടോളൂ.... സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി.

## Article Content

**തിരുവനന്തപുരം : ** ആശ്വാസം ... സ്വർണം വാങ്ങാൻ വേഗം വിട്ടോളൂ.... സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി.

ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച 11,225 രൂപയായിരുന്നു ഗ്രാമിന്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ സ്വർണ വില ചൊവ്വാഴ്ച 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു. ഇന്ന് രാവിലെ വില വീണ്ടും താഴോട്ട് പോകുന്നതാണ് കണ്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324398/gold-goldrate-kerala-november5)