---
title: "അയ്യോ ഇന്നും ചായയാണോ കുടിച്ചത്.....? വെറും വയറ്റിൽ 'ചൂട് വെള്ളം' കുടിക്കൂ, ആരോഗ്യ ഗുണങ്ങൾ  ഒട്ടനവധി "
english_title: "Hot water, controls weight, drinking hot water, prevents premature aging, improves digestion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324383/hot-water-controls-weight-drinking-hot-water-prevents-premature-aging-improves-digestion"
published_at: "2025-11-05T08:32:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690abf48e2e51_WATER.jpg"
keywords: []
---

# അയ്യോ ഇന്നും ചായയാണോ കുടിച്ചത്.....? വെറും വയറ്റിൽ 'ചൂട് വെള്ളം' കുടിക്കൂ, ആരോഗ്യ ഗുണങ്ങൾ  ഒട്ടനവധി 

> **Lead Summary:** രാവിലെ ഉറക്കമുര്‍ന്നശേഷം ഒരു കട്ടൻ കുടിച്ച് ആ ദിവസം തുടങ്ങുന്നവരാണ് മിക്കപേരും . എന്നാൽ ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത് . എന്നാൽ ചായ , കാപ്പി എന്നതിന് പകരം രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കാം . ഒട്ടേറെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കാൻ പോകുന്നത് .

## Article Content

രാവിലെ ഉറക്കമുര്‍ന്നശേഷം ഒരു കട്ടൻ കുടിച്ച് ആ ദിവസം തുടങ്ങുന്നവരാണ് മിക്കപേരും . എന്നാൽ ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത് . എന്നാൽ ചായ , കാപ്പി എന്നതിന് പകരം രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കാം . ഒട്ടേറെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കാൻ പോകുന്നത് .

*ശരീരഭാരം നിയന്ത്രിക്കുന്നു*

*രാവിലെ ഒരുഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ സ്വല്‍പം നാരങ്ങാനീര്‍ ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് ശമിപ്പിക്കുകയും ഇടവേളയില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് വിഘടിക്കാന്‍ സഹായിക്കുന്നു ദഹനപ്രക്രിയ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നു.*

*അകാലവാര്‍ധക്യം തടയുന്നു*

*അകാലവാര്‍ധക്യം എല്ലാവരുടെയും പേടി സ്വപ്‌നമാണ്. ഇത് തടയുന്നതിന് ശരീരത്തിന്റെ ഉള്ളില്‍ നിന്നും ശുദ്ധീകരണം ആവശ്യമാണ്. ഇളംചൂട് വെള്ളം കുടിക്കുന്നത് ശരീരകോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ദിവസം ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ചര്‍മത്തിലെ മാറ്റം കാണാന്‍ കഴിയും*

*ദഹനം മെച്ചപ്പെടുത്തുന്നു*

*ദിവസം എട്ടുഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിന് പുറമെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.*

*തിളങ്ങുന്ന ചര്‍മത്തിന്*

*മുഖക്കുരു കുറയ്ക്കാനും ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും ഇളംചൂടുവെള്ളം സ്ഥിരമായി കുടിക്കുന്നത് സഹായിക്കുന്നു.*

*(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324383/hot-water-controls-weight-drinking-hot-water-prevents-premature-aging-improves-digestion)