---
title: "മാസങ്ങൾ പഴക്കം; കുറ്റിക്കാട്ടിൽ  പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച്  പോലീസ് "
english_title: "male skeleton, investigation, police, Cherthala, Alappuzha "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324376/male-skeleton-investigation-police-cherthala-alappuzha"
published_at: "2025-11-05T07:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ab056217dd_BODY.jpg"
keywords: []
---

# മാസങ്ങൾ പഴക്കം; കുറ്റിക്കാട്ടിൽ  പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച്  പോലീസ് 

> **Lead Summary:** ചേർത്തല റെയിൽവേ സ്റ്റേഷനുസമീപം ദേശീയപാതയോടുചേർന്ന് കുറ്റിക്കാട്ടിൽ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

## Article Content

ചേർത്തല റെയിൽവേ സ്റ്റേഷനുസമീപം ദേശീയപാതയോടുചേർന്ന് കുറ്റിക്കാട്ടിൽ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

മാസങ്ങൾ പഴക്കമുണ്ടെന്നാണ് വിവരം. 40-നും 50-നുമിടയിൽ പ്രായമുള്ളയാളുടേതാണ്‌ അസ്ഥികൂടമെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. കിട്ടിയ അസ്ഥിയിലും വസ്ത്രാവശിഷ്ടങ്ങളിലും ശാസ്ത്രീയ പരിശോധന തുടരുകയാണ്.

സംസ്ഥാനത്തെ മറ്റു സ്റ്റേഷനതിർത്തികളിൽനിന്നു കാണാതായവരുടെ വിവരങ്ങൾ പോലീസ് തേടിയിട്ടുണ്ട്. ഇതിൽനിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.

തിങ്കളാഴ്ച രാവിലെയാണ് റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുറ്റിക്കാട്ടിലെ ചെറുമരത്തിനു ചുവട്ടിൽ അസ്ഥികൂടം കണ്ടെത്തിയത്. സമീപമുള്ള ചെറുമരത്തിൽ കയർ കണ്ടെത്തിയതിനാൽ ആത്മഹത്യയാണോയെന്ന പരിശോധനയും നടക്കുന്നുണ്ട്. ചേർത്തല ഡിവൈഎസ്‌പി ടി. അനിൽകുമാർ, എസ്എച്ച്ഒ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324376/male-skeleton-investigation-police-cherthala-alappuzha)