---
title: "അമേരിക്കയിൽ വ്യവസായ മേഖലയിൽ കാർഗോ വിമാനം തകർന്നു വീണു; നിരവധി പേർക്ക് പരിക്ക്"
english_title: "America, cargo plane, crash, accident,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324371/america-cargo-plane-crash-accident"
published_at: "2025-11-05T06:56:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690aa8051ce68_FLY.jpg"
keywords: []
---

# അമേരിക്കയിൽ വ്യവസായ മേഖലയിൽ കാർഗോ വിമാനം തകർന്നു വീണു; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **കെന്റക്കി: ** അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് വീണു. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം.

## Article Content

**കെന്റക്കി: ** അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് വീണു. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം.

ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ മൂന്ന് ജീവനക്കാരുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്ന് വീണു. റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടം നടന്ന വ്യവസായ മേഖലയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട വിമാനച്ചിന് 34 വര്‍ഷത്തിന്റെ പഴക്കമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324371/america-cargo-plane-crash-accident)