---
title: "ഇതെന്തുപറ്റിയെന്ന്  ഇനി ആരും  ചോദിക്കില്ല...:  'കണ്ണിന് ചുറ്റിലുമുള്ള കറുപ്പ് നിറം' മാറാൻ വഴിയുണ്ട് "
english_title: "Dark circles, eyes, powdery hands, lemon juice, tomato juice, turmeric, ice, almond oil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324358/dark-circles-eyes-powdery-hands-lemon-juice-tomato-juice-turmeric-ice-almond-oil"
published_at: "2025-11-04T22:17:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a2e7850f5b_BLCK.jpg"
keywords: []
---

# ഇതെന്തുപറ്റിയെന്ന്  ഇനി ആരും  ചോദിക്കില്ല...:  'കണ്ണിന് ചുറ്റിലുമുള്ള കറുപ്പ് നിറം' മാറാൻ വഴിയുണ്ട് 

> **Lead Summary:** ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശനങ്ങളിൽ ഒന്നാണ് കണ്ണിന് ചുറ്റിലുമുള്ള കറുപ്പ് . കടുത്ത മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, അലര്‍ജി, ഉത്കണ്ഠ, എന്നീ പ്രശനങ്ങൾ കൊണ്ട് കണ്ണിന് കറുപ്പ് നിറം വരാൻ സാധ്യത കൂടുതലാണ് .

## Article Content

ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശനങ്ങളിൽ ഒന്നാണ് കണ്ണിന് ചുറ്റിലുമുള്ള കറുപ്പ് . കടുത്ത മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, അലര്‍ജി, ഉത്കണ്ഠ, എന്നീ പ്രശനങ്ങൾ കൊണ്ട് കണ്ണിന് കറുപ്പ് നിറം വരാൻ സാധ്യത കൂടുതലാണ് .

കറുപ്പ് നിറം ഇല്ലാതാക്കാൻ പല വഴികളും പരീക്ഷിക്കാറുണ്ടെങ്കിലും അതിനൊന്നും മികച്ച രീതിയിലുള്ള റിസൾട്ട് കിട്ടണം എന്നില്ല . താഴെ കൊടുത്തിരിക്കുന്ന പൊടികൈകൾ ഒന്ന് ഉപയോഗിച്ച് നോക്കൂ... കറുപ്പിനെ അനായാസം ഇല്ലാതാക്കാൻ വേണ്ടി സാധിക്കും .

**നാരങ്ങ നീര്, തക്കാളി നീര്, മഞ്ഞള്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് കണ്ണിനു താഴെ പുരട്ടുന്നത് നല്ലതാണ്. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ മൂന്ന് തവണ ചെയ്യുന്നതാണ് അഭികാമ്യം.*

**വെള്ളരിക്ക കണ്ണിനു താഴെ വെയ്ക്കുന്നത് കറുപ്പ് നിറം മാറാന്‍ സഹായിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഇത് നല്ലതാണ്.*

**ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുത്ത നിറം മാറാന്‍ സഹായിക്കും.കണ്ണിനു കുളിർമയേകാനും ഈ മാർഗം നല്ലതാണ്.*

**ഉറങ്ങുന്നതിനു മുമ്പ് കണ്ണിനു താഴെ ആല്‍മണ്ട് ഓയില്‍ തേയ്ക്കുക.ഇത് കറുത്തപാടുകൾ എളുപ്പം മാറാൻ സഹായിക്കും. ശേഷം രാവിലെ ശുദ്ധജലത്തിൽ കഴുകി കളയുക.*

**പുതിനയില നീര് 15 മിനുട്ട് കണ്ണിനു താഴെ പുരട്ടുന്നത് കറുത്തപാടുകള്‍ മാറുന്നതിന് ഉപകാരപ്രദമാണ്.ചർമ്മ സംരക്ഷണത്തിനും പുതിനയില ഉപയോഗിക്കാവുന്നതാണ്.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324358/dark-circles-eyes-powdery-hands-lemon-juice-tomato-juice-turmeric-ice-almond-oil)