---
title: "രഞ്ജി ട്രോഫി; കേരളത്തിനെതിരെ കര്‍ണാടകത്തിന് ഉജ്ജ്വല വിജയം"
english_title: "RanjiTrophy Karnataka register stunning win Kerala, MuhsinKhan, SachinBaby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324350/ranjitrophy-karnataka-register-stunning-win-kerala-muhsinkhan-sachinbaby"
published_at: "2025-11-04T21:28:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a22cfbb632_SPORTS.jpg"
keywords: []
---

# രഞ്ജി ട്രോഫി; കേരളത്തിനെതിരെ കര്‍ണാടകത്തിന് ഉജ്ജ്വല വിജയം

> **Lead Summary:** ** ** രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് ഉജ്ജ്വല വിജയം. ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ ലീഡ് ഉയർത്തിയ കർണാടക കേരളത്തെ ഫോളോ ഓൺ അയക്കുകയായിരുന്നു. കർണാടകയുടെ 5 വിക്കറ്റിന് 586 എന്ന ഡിക്ലയേഡ് സ്‌കോറിന് മറുപടിയായി കേരളം 238 റൺസ് പുറത്തായി. ഇതോടെ കർണ്ണാടക കേരളത്തെ ഫോളോഓണിനയച്ചു.

## Article Content

** ** രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് ഉജ്ജ്വല വിജയം. ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ ലീഡ് ഉയർത്തിയ കർണാടക കേരളത്തെ ഫോളോ ഓൺ അയക്കുകയായിരുന്നു. കർണാടകയുടെ 5 വിക്കറ്റിന് 586 എന്ന ഡിക്ലയേഡ് സ്‌കോറിന് മറുപടിയായി കേരളം 238 റൺസ് പുറത്തായി. ഇതോടെ കർണ്ണാടക കേരളത്തെ ഫോളോഓണിനയച്ചു.

രണ്ടാം ഇന്നിങ്സിൽ കേരളം വിക്കറ്റുകൾ നഷ്ടപ്പെടാതെ 10 റൺസ് എടുത്തെങ്കിലും, ഒരു ദിവസത്തെ കളി ശേഷിക്കെ,കർണ്ണാടകയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാൻ ഇനിയും 338 റൺസ് വേണമായിരുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്നിംഗ്സ് വിജയം ഉറപ്പിക്കാൻ കർണ്ണാടകയ്ക്ക് 10 വിക്കറ്റുകൾ കൂടി മതിയായിരുന്നു.

ഫോളോ ഓൺ എന്ന നിലയിൽ നാലാം ദിവസം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് തുടർച്ചയായി വിക്കറ്റുകൾ നഷ്‌ടപ്പെടുകയും 184 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താകുകയും ചെയ്തു. വിദ്വത് കാവരപ്പയും (4/42) വിജയകുമാർ വൈശാഖും (3/62) ചേർന്നാണ് മൂന്നാം ദിനം കേരളത്തിൻ്റെ ശേഷിക്കുന്ന വിക്കറ്റുകൾ വീഴ്ത്തിയത്.

മുഹ്സിൻ ഖാൻ്റെ തകർപ്പൻ പ്രകടനമാണ് കർണാടകയെ കേരളത്തെ രണ്ടാം ഇന്നിങ്സിൽ തകർത്തത്. വെറും 14 റൺസ് വിട്ടു കൊടുത്ത് 6 വിക്കറ്റുകൾ മുഹ്സിൻ ഖാൻ രണ്ടാം ഇന്നിങ്സിൽ കർണാടകക്ക് വേണ്ടി സ്വന്തമാക്കി.

എട്ട് ബൗണ്ടറികളുടെയും നാല് സിക്‌സറുകളുടെയും സഹായത്തോടെ 159 പന്തിൽ നിന്ന് 88 റൺസ് നേടിയ ബാബ അപരാജിതൻ്റെ പ്രകടനമായിരുന്നു കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ ഏക ആശ്വാസം. രണ്ടാം ഇന്നിംഗ്സ് ആരും തന്നെ വേണ്ടത്ര സ്കോർ ചെയ്തിട്ടില്ല.

നായകൻ സച്ചിൻ ബേബിയോടൊപ്പം (82 പന്തിൽ 31) അഞ്ചാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു കൊണ്ട് അപരാജിത് കേരളത്തെ ഒന്നാം ഇന്നിംഗ്സിൽ 200 റൺസ് കടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324350/ranjitrophy-karnataka-register-stunning-win-kerala-muhsinkhan-sachinbaby)