---
title: "പേരയിലയുടെ ഗുണങ്ങൾ അറിയാതിരിക്കല്ലേ..., എപ്പോൾ വേണമെങ്കിലും ആവശ്യം വന്നേക്കാം"
english_title: "Benefits of Guava Leaves, Control Diabetes, Medicine, Diarrhea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324339/benefits-of-guava-leaves-control-diabetes-medicine-diarrhea"
published_at: "2025-11-04T20:24:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a171df1d88_health.jpg"
keywords: []
---

# പേരയിലയുടെ ഗുണങ്ങൾ അറിയാതിരിക്കല്ലേ..., എപ്പോൾ വേണമെങ്കിലും ആവശ്യം വന്നേക്കാം

> **Lead Summary:** **** 'മുറ്റത്തെ പേരയ്ക്ക് ഗുണമില്ല' എന്ന് ചിന്തിക്കല്ലേ... നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഉപാധികൾ പേരക്കക്കും പേരയിലക്കും ഉണ്ടെന്നറിയാമോ? പേരക്ക കഴിക്കാറുണ്ടെങ്കിലും പേരയില കഴിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടാവില്ല . ഒട്ടനവധി ഔഷധ ഗുണമുള്ള ഒന്ന് തന്നെയാണ് പേരയില അവ എന്തെല്ലാമാണെന്ന് നോക്കിയാലോ.

## Article Content

**** 'മുറ്റത്തെ പേരയ്ക്ക് ഗുണമില്ല' എന്ന് ചിന്തിക്കല്ലേ... നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഉപാധികൾ പേരക്കക്കും പേരയിലക്കും ഉണ്ടെന്നറിയാമോ? പേരക്ക കഴിക്കാറുണ്ടെങ്കിലും പേരയില കഴിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടാവില്ല . ഒട്ടനവധി ഔഷധ ഗുണമുള്ള ഒന്ന് തന്നെയാണ് പേരയില അവ എന്തെല്ലാമാണെന്ന് നോക്കിയാലോ.

വയറിളക്കം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ പേരയുടെ 2 തളിരില സ്ഥിരമായി വെറുംവയറ്റിൽ കഴിച്ചുനോക്കൂ ഇലയിൽ ധാരാളം ഫൈബർ ഉള്ളതിനാൽ ഭേദമാകാൻ സഹായിക്കും. അസിഡിറ്റിയുടെ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ ഒരു ദിവസം കഴിച്ചുനോക്കിയതിനു ശേഷം ബുദ്ധിമുട്ടുകളൊന്നും ഇല്ലെങ്കിൽ തുടരുക. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഒരു 10% സാധ്യത മാത്രമാണുള്ളത്.

സ്ഥിരമായി 5 ദിവസം പേരയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും ശേഷം 2 ദിവസം കഴിഞ്ഞ് വീണ്ടും 5 ദിവസം കുടിക്കുക, ഇങ്ങനെ തുടരുക, ഇതിലൂടെ പൂർണമായി അകറ്റില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.

ഇത് മാത്രമല്ല ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ആർത്തവ സമയത്തുള്ള വേദന അതിനുള്ള പരിഹാരവും പേരയില കഴിക്കുന്നതിലൂടെയുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്. കൂടാതെ 4 പേരയിലയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ആന്റീ ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് ദഹനം മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ പേരയില ചവക്കുന്നതിലൂടെ സഹായിക്കും. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ ഒരു കൃത്യമായ അളവിൽ മാത്രം പേരയിലയും കഴിക്കുക.

അല്ലാതെ മറ്റു രോഗങ്ങളൊന്നും തന്നെ ഇത് കഴിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയില്ല. നമ്മുടെ വീട്ടുമുറ്റത്ത് തന്നെയുള്ള പേരയിലയ്ക്ക് ഒരുപാട് ഔഷധ ഗുണമുണ്ടെന്ന് മനസ്സിലായില്ലേ. അവ തിരിച്ചറിഞ്ഞ് ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായുള്ള ലളിതവും ഫലപ്രദവുമായ ഒരു മാർഗ്ഗമായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324339/benefits-of-guava-leaves-control-diabetes-medicine-diarrhea)