---
title: "ഗതാഗത നിയന്ത്രണം: കോഴിക്കോട് നഗരത്തിൽ റോഡ് അറ്റക്കുറ്റപ്പണി, വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു "
english_title: "traffic road heavytraffic kozhikode drivers privatebuskozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324329/traffic-road-heavytraffic-kozhikode-drivers-privatebuskozhikode"
published_at: "2025-11-04T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a06bc09381_road.jpg"
keywords: []
---

# ഗതാഗത നിയന്ത്രണം: കോഴിക്കോട് നഗരത്തിൽ റോഡ് അറ്റക്കുറ്റപ്പണി, വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു 

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.

## Article Content

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.

റോഡിൽ പൂട്ടുകട്ട ഇടുന്നതിന്റെ ഭാഗമായും വീതി കൂട്ടുന്നതിന്റെ ഭാഗമായുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരു മാസം നീണ്ടുനിൽക്കുന്ന പണികൾ 15 ദിവസത്തിനകം പൂർത്തിയാക്കുമെന്നും നിലവിലുള്ള ഗതാഗത തടസ്സം നീക്കുമെന്നും കോൺട്രാക്ട് കമ്പനി ആയ 'ലുമിനസ്' ന്റെ പ്രതിനിധി 'ട്രൂ വിഷനോട്' പറഞ്ഞു.

മാനാഞ്ചിറ വഴി പോകേണ്ട ബസുകളുടെയും മറ്റുവാഹനങ്ങളുടെയും വഴിതിരിച്ചുവിട്ടിട്ടുണ്ട്. നിലവിൽ എൽ.ഐ.സി ബസ്റ്റോപ്പിൽ ബസുകൾ വരാൻ പാടില്ല. പാവമണി റോഡ് ഭാഗത്തു നിന്നും വന്ന് എൽഐസി -മാനഞ്ചിറ പോകേണ്ട വാഹനങ്ങൾ സി.പി.ഒ ജംഗ്ഷനിൽ വലതുഭാഗത്തേക്ക് തിരിഞ്ഞ് എസ്. ബി. ഐ ജംഗ്ഷൻ - ഹെഡ് പോസ്റ്റ്‌ ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്. ബസ് റൂട്ടുകൾക്കും മാറ്റം വരുത്തിയുട്ടുണ്ട്.

നിയന്ത്രണങ്ങൾ താഴെ പറയുന്ന രീതിയിൽ

*•കണ്ണൂർ, തലശ്ശേരി, കുറ്റ്യാടി തൊട്ടിൽപ്പാലം ഭാഗത്തേക്ക് പോകേണ്ട ദീർഘദൂര റൂട്ട് ബസ്സുകൾ സ്റ്റേഡിയം ജംഗ്ഷൻ പുതിയറ, അരയിടത്ത് എരഞ്ഞിപ്പാലം, കാരപ്പറമ്പ്, വെസ്റ്റ് ഹിൽ ചുങ്കം വഴി പോകേണ്ടതാണ്.*

*•കൊയിലാണ്ടി, ബാലുശ്ശേരി മറ്റ് ഹ്രസ്വദൂര റൂട്ടിൽ ഓടുന്ന ബസുകൾ പോലീസ് കമ്മീഷണർ ഓഫീസ് ജങ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് SBI ജങ്ഷൻ, ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.*

** മാവൂർ റോഡ് ജംഗ്ഷൻ ഭാഗത്തുനിന്നു വന്ന്, എൽഐസി വഴി പോകേണ്ട സിറ്റി ബസുകൾ SBI Jn ൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.*

** ട്രാഫിക് ക്രമീകരണങ്ങൾക്കായി CPO Jn മുതൽ SBI Jn വരെയുള്ള വൺവേ റോഡും, ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ എസ് ബി ഐ വരെയുള്ള വൺവേ റോഡും ടു വേ ആക്കിയിട്ടുണ്ട്.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324329/traffic-road-heavytraffic-kozhikode-drivers-privatebuskozhikode)