---
title: "'സുഗന്ധം നിറഞ്ഞ സ്വാദ് ; വീട്ടിൽ തന്നെ എളുപ്പം ചിക്കൻ ബിരിയാണി!'"
english_title: "How to prepare biryani, homemade biryani, basmati rice, chicken biryani, easy biryani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324307/how-to-prepare-biryani-homemade-biryani-basmati-rice-chicken-biryani-easy-biryani"
published_at: "2025-11-04T15:52:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909d3fb9d0f1_ygrtyh.jpg"
keywords: []
---

# 'സുഗന്ധം നിറഞ്ഞ സ്വാദ് ; വീട്ടിൽ തന്നെ എളുപ്പം ചിക്കൻ ബിരിയാണി!'

> **Lead Summary:** > **[** അടുക്കളയിൽ പാകം ചെയ്യുന്ന ഓരോ വിഭവത്തിനും ഒരു മാഹാത്മ്യമുണ്ട്. അതിൽ പ്രധാനിയാണ് ഇവൻ "ബിരിയാണി!"സുഗന്ധമുള്ള ബസുമതി റൈസിലും മസാലകളുടെ മായാജാലത്തിലും ചിക്കന്റെ രുചിയിലും ചേർന്ന ഒരു അതുല്യാനുഭവം,അതാണ് ചിക്കൻ ബിരിയാണി. ബിരിയാണിയുടെ ഓരോ അരിയിലും ഒരു മായാജാലം മറഞ്ഞിരിക്കുന്നുണ്ട്. സുഗന്ധമുള്ള ബസുമതി അരിയുടെ നീളവും മൃദുവായ ചിക്കൻ കഷ്ണങ്ങളുടെ രുചിയുമാണ് അതിന്റെ ഹൃദയം.

## Article Content

> **[** അടുക്കളയിൽ പാകം ചെയ്യുന്ന ഓരോ വിഭവത്തിനും ഒരു മാഹാത്മ്യമുണ്ട്. അതിൽ പ്രധാനിയാണ് ഇവൻ "ബിരിയാണി!"സുഗന്ധമുള്ള ബസുമതി റൈസിലും മസാലകളുടെ മായാജാലത്തിലും ചിക്കന്റെ രുചിയിലും ചേർന്ന ഒരു അതുല്യാനുഭവം,അതാണ് ചിക്കൻ ബിരിയാണി. ബിരിയാണിയുടെ ഓരോ അരിയിലും ഒരു മായാജാലം മറഞ്ഞിരിക്കുന്നുണ്ട്. സുഗന്ധമുള്ള ബസുമതി അരിയുടെ നീളവും മൃദുവായ ചിക്കൻ കഷ്ണങ്ങളുടെ രുചിയുമാണ് അതിന്റെ ഹൃദയം.

ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട, മല്ലി എന്നിവയുടെ താളമേറിയ മസാലകൾ നാവിൽ രുചികൾ പകരും. അടുപ്പിൽ കൃത്യമായ സമയം പാകം ചെയ്ത ചോറും ചിക്കനും ഒന്നാവുമ്പോൾ വായിൽ ഊറുന്ന സ്വാദാണ് ബിരിയാണിയെ മറ്റുള്ള വിഭവങ്ങളിൽ നിന്ന് വ്യത്യസ്നാക്കുന്നത്.

**ആവശ്യമായ സാധനങ്ങൾ**

*ചിക്കൻ- 600ഗ്രാം*

*ഇഞ്ചി-വെളുത്തുള്ളി- ടീസ്പൂൺ*

*മഞ്ഞള്‍പൊടി- ¼ ടീസ്പൂൺ *

*മല്ലിപ്പൊടി - 1 ടീസ്പൂൺ*

*മുളകുപൊടി- 1 ടീസ്പൂൺ*

*ഗരം മസാല - 1 ടീസ്പൂൺ*

*ഉപ്പ് - 1 ടീസ്പൂൺ*

*നാരങ്ങാനീര് - 1 ടീസ്പൂൺ*

*സവോള- 2 *

*എണ്ണ - ആവശ്യത്തിന്*

*നെയ്യ് - 1 ടീസ്പൂൺ*

*കശുവണ്ടി - 1½ ടീസ്പൂൺ*

*ഉണക്കമുന്തിരി - 1½ ടേബിൾസ്പൂൺ *

*കറുവപ്പട്ട - 1½ കഷ്ണം*

*ഗ്രാമ്പൂ- *

*ഏലക്ക- 2*

*തക്കോലം - 1*

*ജാതിപത്രി - 1 ചെറുത്*

*പച്ചമുളക് - 1 *

*മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ*

*ഗരം മസാല- 1 ടീസ്പൂൺ*

*കുരുമുളക് ചതച്ചത്- ½ ടീസ്പൂൺ*

*ചൂടുവെള്ളം- ¾ കപ്പ് *

*ബസ്മതി റൈസ് - 2 കപ്പ് *

*പുതിന ഇല- ¾ Cup*

*നെയ്യ് - 2 ടേബിൾസ്പൂൺ *

**തയാറാക്കുന്ന വിധം:**

ചിക്കൻ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കുക. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി അരച്ചത്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി പുരട്ടി ഒരു മണിക്കൂർ വെക്കുക. ഒരു പാൻ ചൂടാക്കി സൺഫ്ലവർ ഓയിൽ ചൂടായതിനു ശേഷം സവാള ചേർത്ത് ഫ്രൈ ചെയ്യുക. ആദ്യം മീഡിയം ഫ്ലെയിമിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി എടുക്കുക. അതിന് ശേഷം അടുപ്പിൽ നിന്ന് മാറ്റി വെക്കുക.ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് അല്പം നിറം മാറുന്നത് വരെ വഴറ്റി വെക്കുക.

ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് അതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട, ജാതിപത്രി തുടങ്ങിയ മുഴുവൻ മസാലകൾ ചേർത്ത് മീഡിയം ഫ്ലെയിമിൽ കുറച്ച് നേരം വഴറ്റുക.ശേഷം പച്ചമുളക്, രണ്ട് സവാള ഇഞ്ചി-വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് വഴറ്റുക. മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ചേർത്ത് ഇളക്കി സവാളയുടെ നിറം മാറുന്നത് വരെ വഴറ്റുക. ചിക്കൻ മുക്കാൽ കപ്പ് ചൂടുവെള്ളം ചേർത്ത് പന്ത്രണ്ട് മിനിറ്റ് വേവിക്കുക.

അരി കഴുകിയ മുപ്പത് മിനിറ്റ് കുതിർക്കാൻ വെക്കുക.ശേഷം ഒരു പാത്രത്തിൽ രണ്ടേകാൽ കപ്പ് വെള്ളം ചേർത്ത് ബേബി ലീവ്, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ഫ്രൈ ചെയ്ത സവാള, നാരങ്ങാനീര്, എണ്ണ, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. തിളച്ചതിനു ശേഷം അരി ചേർത്ത് പാകം ചെയ്യുക. അരി പകുതി പാകമായാൽ മതി.

ചിക്കനിലേക്ക് കുറച്ച് പുതിനയില ചേർത്ത് അതിനുശേഷം, പാകം ചെയ്ത അരി ഒരു പാളിയായി മുകളിൽ പരത്തുക. അലങ്കാരത്തിനായി, ഫ്രൈ ചെയ്ത സവാളയും മുന്തിരിയും അണ്ടിപ്പരിപ്പും ഇതിനു മുകളിൽ വിതറണം. ഇനി അടുപ്പിൽ തീ വളരെ കുറച്ച് വെച്ച് പത്ത് മിനിറ്റ് ദം ചെയ്യുക. മണവും രുചിയും നിറഞ്ഞ, വീട്ടിൽ പാകം ചെയ്ത ചിക്കൻ ബിരിയാണി ഇപ്പോൾ തയ്യാറാണ്. ഒരു സ്പൂൺ ബിരിയാണി കഴിക്കുമ്പോൾ തന്നെ, മസാലയുടെ രുചിയും ചിക്കന്റെ മൃദുത്വവും അരിയുടെ സുഗന്ധവും ഒരുമിച്ച് അനുഭവിക്കാൻ സാധിക്കും.

മണവും മസാലയുടെ രുചിയും മുറി മുഴുവൻ നിറക്കുന്ന മനോഹരമായ വീട്ടിൽ പാകം ചെയ്ത ചിക്കൻ ബിരിയാണി തയ്യാർ. ഒരു സ്പൂൺ ബിരിയാണി വായിൽ ഇട്ടാൽ തന്നെ മസാലയുടെ കനവും ചിക്കന്റെ മൃദുത്വവും അരിയുടെ സുഗന്ധവും ഒരുമിച്ച് ആത്മാവിൽ തട്ടും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324307/how-to-prepare-biryani-homemade-biryani-basmati-rice-chicken-biryani-easy-biryani)