---
title: "കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥി, സ്ഥിരീകരിച്ച്  കെ സി വേണുഗോപാൽ"
english_title: " KCVenugopal KSSabarinathan Congress mayoral candidate Thiruvananthapuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324283/kcvenugopal-kssabarinathan-congress-mayoral-candidate-thiruvananthapuram"
published_at: "2025-11-04T14:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909bb834ee46_sabharenadhan.jpg"
keywords: []
---

# കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥി, സ്ഥിരീകരിച്ച്  കെ സി വേണുഗോപാൽ

> **Lead Summary:** **തിരുവനന്തപുരം: ** കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും.

## Article Content

**തിരുവനന്തപുരം: ** കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും.

കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിൻ്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. മുന്‍ എംഎൽഎ സ്ഥാനാര്‍ഥിയാക്കി തിരുവനന്തപുരം കോര്‍പറേഷനിൽ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ ഒരു മുഴം മുന്പെയാണ് കോണ്‍ഗ്രസ് .

രണ്ടു തവണയായുള്ള ദയനീയ തോൽവി ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി . ഇടതു ഭരണ സമിതിയെ വിമര്‍ശിച്ചാണ് പ്രചാരണമാണെങ്കിലും ഉന്നം ബിജെപിയുടെ കടന്നു കയറ്റം തടയലാണ് . മേയര്‍ സ്ഥാനാര്‍ഥി കെഎസ് ശബരീനാഥൻ തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി വ്യക്തത വരുത്തി

ആദ്യഘത്തിൽ 48 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് . മുന്നണി ചര്‍ച്ച പൂര്‍ത്തിയാക്കി മുഴുവൻ സീറ്റിലും ഉടൻ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം.

എൽഡിഎഫും ബിജെപിയും രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതോടെ തലസ്ഥാനത്തെ മത്സര ചിത്രം വ്യക്തമാകും. 2020 ൽ മുന്നണിയിലിലുണ്ടായിരുന്ന ഘടകക്ഷികള്‍ക്ക് കഴിഞ്ഞ തവണത്തെ അത്ര സീറ്റാണ് സിപിഎം വാഗ്ദാനം .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324283/kcvenugopal-kssabarinathan-congress-mayoral-candidate-thiruvananthapuram)