---
title: "നൊന്ത് പ്രസവിച്ചതിനോട് തന്നെ ക്രൂരത; മകളെ മദ്യം നൽകി പീഡിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ്"
english_title: "Torture, POCSO case, cruelty to daughter, punishment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324281/torture-pocso-case-cruelty-to-daughter-punishment"
published_at: "2025-11-04T13:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909b74328005_rape1.jpg"
keywords: []
---

# നൊന്ത് പ്രസവിച്ചതിനോട് തന്നെ ക്രൂരത; മകളെ മദ്യം നൽകി പീഡിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ്

> **Lead Summary:** **മലപ്പുറം: **പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവും 11,75,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്.

## Article Content

**മലപ്പുറം: **പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവും 11,75,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്.

മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷാവിധി. 2019ലാണ് കേസിനാസ്പദമായ സംഭവം. 2019 മുതൽ 2021 വരെ രണ്ട് വർഷം കുട്ടി പീഡനത്തിരയായി. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നപ്രദര്‍ശിപ്പിച്ചു, മദ്യം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് പ്രതികളാണ് അമ്മയ്ക്കും രണ്ടാനച്ഛനും കഠിനശിക്ഷ വിധിച്ചത്.

**കുട്ടികൾക്കെതിരായ ആക്രമണം , ശിക്ഷ**

കുട്ടികൾക്കെതിരായ ആക്രമണങ്ങളെയും അവയ്ക്കുള്ള ശിക്ഷയെയും സംബന്ധിച്ച് ഇന്ത്യയിൽ നിലവിലുള്ള പ്രധാന നിയമം പോക്സോ നിയമം (POCSO Act) ആണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) ചില വകുപ്പുകളും ഇതിന് ബാധകമാണെങ്കിലും, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിൽ പോക്‌സോ നിയമമാണ് ഏറ്റവും പ്രധാനപ്പെട്ടതും കർശനമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതും.

18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി രൂപീകരിച്ച നിയമമാണിത്. ഈ നിയമപ്രകാരം വിവിധതരം കുറ്റകൃത്യങ്ങൾക്കും അവയ്ക്കുള്ള ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു.

**ശ്രദ്ധിക്കുക: **കുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ ചൈൽഡ് ലൈൻ (Childline) നമ്പർ 1098 ഉപയോഗിക്കാം. ഈ നിയമങ്ങൾ ഓരോ കേസിന്റെയും സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324281/torture-pocso-case-cruelty-to-daughter-punishment)