---
title: "കോഴിക്കോട് മരുതോങ്കര എക്കലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും കുലുക്കവും; സ്ഥലത്ത് ഇന്ന് വിദഗ്ധ പരിശോധന"
english_title: "Earthquake in Maruthongara, Kozhikode, loud noise and shaking from underground"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324230/earthquake-in-maruthongara-kozhikode-loud-noise-and-shaking-from-underground"
published_at: "2025-11-04T10:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909895062e05_boochalanam.jpg"
keywords: []
---

# കോഴിക്കോട് മരുതോങ്കര എക്കലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും കുലുക്കവും; സ്ഥലത്ത് ഇന്ന് വിദഗ്ധ പരിശോധന

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മരുതോങ്കര എക്കലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും കുലുക്കവും അനുഭവപ്പെട്ട സ്ഥലത്ത് ഇന്ന് ഭൗമശാസ്ത്ര വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധന നടത്തും. ശബ്ദമുണ്ടായതിന്‍റെ കാരണമടക്കം അറിയുന്നതിനായാണ് പരിശോധന. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വലിയ ശബ്ദവും കുലുക്കവും ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞിരുന്നത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മരുതോങ്കര എക്കലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും കുലുക്കവും അനുഭവപ്പെട്ട സ്ഥലത്ത് ഇന്ന് ഭൗമശാസ്ത്ര വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധന നടത്തും. ശബ്ദമുണ്ടായതിന്‍റെ കാരണമടക്കം അറിയുന്നതിനായാണ് പരിശോധന. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വലിയ ശബ്ദവും കുലുക്കവും ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞിരുന്നത്.

**

ഇടിയുടെ ശബ്ദം പോലെ വലിയ ശബ്ദവും ഒപ്പം തന്നെ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും അനുഭവപ്പെടുകയായിരുന്നു. എക്കലിന്‍റെ സമീപപ്രദേശങ്ങളിലും ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത പഞ്ചായത്തായ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിതോട്ടിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യു - പഞ്ചായത്ത് അധികൃതര്‍ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഭൂചലനം
**

ഭൂചലനം (Earthquake) എന്നത് ഭൂമിയുടെ ഉപരിതലത്തിൽ പെട്ടെന്നുണ്ടാകുന്ന ചലനങ്ങളോ പ്രകമ്പനങ്ങളോ ആണ്. ഭൂമിക്കടിയിലെ പാറക്കെട്ടുകളിൽ ഊർജ്ജം സംഭരിക്കപ്പെടുകയും അത് പെട്ടെന്ന് പുറത്തുവിടുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 

ഭൂചലനം: പ്രധാന വിവരങ്ങൾ

**ഭൂചലനം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324230/earthquake-in-maruthongara-kozhikode-loud-noise-and-shaking-from-underground)