---
title: "പേടിച്ചുവിറച്ചു...! മാഡം എന്ന വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോൾ നഗ്നനായി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി; അജ്ഞാതനെതിരേ അന്വേഷണം"
english_title: "young woman sexually assaulted morning walk Indiranagar."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324229/young-woman-sexually-assaulted-morning-walk-indiranagar"
published_at: "2025-11-04T10:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690987f138a23_police.jpg"
keywords: []
---

# പേടിച്ചുവിറച്ചു...! മാഡം എന്ന വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോൾ നഗ്നനായി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി; അജ്ഞാതനെതിരേ അന്വേഷണം

> **Lead Summary:** **ബെംഗളൂരു: **ഇന്ദിരാനഗറില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം. ശനിയാഴ്ച രാവിലെ തന്റെ നായയുമായി നടക്കാനിറങ്ങിയ 33-വയസുകാരിക്കു നേരെയാണ് അതിക്രമുണ്ടായത്.

## Article Content

**ബെംഗളൂരു: **ഇന്ദിരാനഗറില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം. ശനിയാഴ്ച രാവിലെ തന്റെ നായയുമായി നടക്കാനിറങ്ങിയ 33-വയസുകാരിക്കു നേരെയാണ് അതിക്രമുണ്ടായത്.

അജ്ഞാതനായ ഒരാള്‍ പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പേടിച്ചുപോയ യുവതി വീട്ടിലേക്ക് ഓടി. ഇക്കാര്യം സഹോദരിയെ അറിയിച്ചു. ഇരുവരും പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ദിരാനഗര്‍ പോലീസ് അജ്ഞാതനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 75 പ്രകാരം പരസ്യമായി മോശമായി പെരുമാറിയതിനും ലൈംഗിക പീഡനത്തിനുമാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324229/young-woman-sexually-assaulted-morning-walk-indiranagar)