---
title: "ദാരുണം.... മീന്‍ പിടിക്കുന്നതിനിടെ സിഐടിയു തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു"
english_title: "Electrocution, accident while fishing, death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324220/electrocution-accident-while-fishing-death"
published_at: "2025-11-04T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69096eee027d9_shock.jpg"
keywords: []
---

# ദാരുണം.... മീന്‍ പിടിക്കുന്നതിനിടെ സിഐടിയു തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **തോട്ടില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ സിഐടിയു തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലോട്- കുറുന്താളി വടക്കേവിള സ്വദേശി ഷൈജു ആണ് മരിച്ചത്. തോടിന് സമീപത്ത് നിന്ന തെങ്ങ് ചെരിയാതിരിക്കാനായി കമ്പി കെട്ടിയിരുന്നു. ഈ കമ്പി ദ്രവിച്ച് വൈദ്യുത ലൈനില്‍ തട്ടി നിന്നു. ഇതറിയാതെ ഷൈജു കമ്പിയില്‍ പിടിച്ചതോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

## Article Content

**തിരുവനന്തപുരം: **തോട്ടില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ സിഐടിയു തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലോട്- കുറുന്താളി വടക്കേവിള സ്വദേശി ഷൈജു ആണ് മരിച്ചത്. തോടിന് സമീപത്ത് നിന്ന തെങ്ങ് ചെരിയാതിരിക്കാനായി കമ്പി കെട്ടിയിരുന്നു. ഈ കമ്പി ദ്രവിച്ച് വൈദ്യുത ലൈനില്‍ തട്ടി നിന്നു. ഇതറിയാതെ ഷൈജു കമ്പിയില്‍ പിടിച്ചതോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324220/electrocution-accident-while-fishing-death)