---
title: "സംസ്ഥാന സ്‌കൂൾ കലോത്സവ തിയ്യതികളിൽ മാറ്റം"
english_title: "Change in dates for the 64th State School Kalolsava."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324166/change-in-dates-for-the-64th-state-school-kalolsava"
published_at: "2025-11-03T19:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908bac82c55b_KAPP.jpg"
keywords: []
---

# സംസ്ഥാന സ്‌കൂൾ കലോത്സവ തിയ്യതികളിൽ മാറ്റം

> **Lead Summary:** 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ തീയതികളിൽ മാറ്റം. പുതുക്കിയ തിയ്യതി പ്രകാരം 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം നടക്കുക. ജനുവരി 7 മുതൽ 11 വരെയാണ് തീരുമാനിച്ചിരുന്നത്.

## Article Content

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ തീയതികളിൽ മാറ്റം. പുതുക്കിയ തിയ്യതി പ്രകാരം 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം നടക്കുക. ജനുവരി 7 മുതൽ 11 വരെയാണ് തീരുമാനിച്ചിരുന്നത്.

സാങ്കേതിക കാരണങ്ങളാലാണ് തിയ്യതി മാറ്റം എന്നാണ് വിശദീരകരണം. ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്. ഇരുപത്തഞ്ചോളം വേദികളിലായിസംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018ലാണ് അവസാനമായി സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടന്നത്.

കലോത്സവ നടത്തിപ്പിന് അംഗീകൃത അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിപുലമായ സംഘാടക സമിതിരൂപീകരണം അടുത്ത ചൊവ്വാഴ്ച തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ചേരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324166/change-in-dates-for-the-64th-state-school-kalolsava)