---
title: "'കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് നേരിടേണ്ടി വന്ന ദുരാരോപണങ്ങൾ ജയരാജനും നേരിടേണ്ടി വന്നു' - മുഖ്യമന്ത്രി"
english_title: "This is my life, the autobiography of E.P. Jayarajan, Chief Minister Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324161/this-is-my-life-the-autobiography-of-ep-jayarajan-chief-minister-pinarayi-vijayan"
published_at: "2025-11-03T19:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908b767603fc_ep_jayarajan.jpg"
keywords: []
---

# 'കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് നേരിടേണ്ടി വന്ന ദുരാരോപണങ്ങൾ ജയരാജനും നേരിടേണ്ടി വന്നു' - മുഖ്യമന്ത്രി

> **Lead Summary:** **കണ്ണൂർ: ** കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് സാധാരണ നേരിടേണ്ടി വന്ന ദുരാരോപണങ്ങൾ ജയരാജനും നേരിടേണ്ടി വന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇ.പി.ജയരാജന്റെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

**കണ്ണൂർ: ** കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് സാധാരണ നേരിടേണ്ടി വന്ന ദുരാരോപണങ്ങൾ ജയരാജനും നേരിടേണ്ടി വന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇ.പി.ജയരാജന്റെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

'ഇതാണെന്റെ ജീവിതം' എന്ന പേരിലുള്ള ആത്മകഥ കഥാകൃത്ത് ടി.പത്മനാഭന് നൽകിയാണ് പ്രകാശനം ചെയ്തത്. കാലഘട്ടത്തിന് അനുസരിച്ച് മാറണമെന്ന ജയരാജൻ് പറഞ്ഞപ്പോൾ കട്ടൻ ചായയും പരിപ്പുവടയും എന്ന പ്രയോഗത്തിലൂടെ കമ്മ്യൂണിസ്റ്റുകാരെ ആകെ പരിഹസിക്കാൻ ശ്രമിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇതേ പ്രയോഗം കണ്ടു എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി ആയിട്ടാണ് ആത്മകഥ പുറത്തിറക്കാൻ ശ്രമിച്ചതെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു.

പാർട്ടി നേതൃത്വത്തോടുള്ള അമർഷമടക്കം തുറന്നുകാട്ടുന്നതാണ് സി പി എം നേതാവ് ഇ പി ജയരാജന്റെ ഇന്ന് പ്രകാശനം ചെയ്ത ആത്മകഥയായ 'ഇതാണെന്റെ ജീവിതം'. കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് ഇ പി, പാർട്ടി നേതൃത്വത്തോട് അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്.

വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്‍റെ അമർഷം വ്യക്തമാക്കിയിട്ടുള്ളത്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു എന്നും 'ഇതാണെന്റെ ജീവിതം' പറയുന്നു.

വലിയ അഴിമതി ആരോപണമായി മാധ്യമ വാർത്തകൾ വന്നപ്പോൾ നേതൃത്വം വ്യക്തത വരുത്താത്തതിലെ അമർഷവും ഇ പി 'ഇതാണെന്റെ ജീവിത'ത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവർ നേരത്തെ വിശദീകരണം നൽകിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നുവെന്നും അദ്ദേഹം ആത്മകഥയിൽ ചൂണ്ടിക്കാട്ടി.

-എന്നാൽ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടായില്ല. അതുകൊണ്ടാണ് അഴിമതി ആരോപണമായി 'വൈദേകം' വിവാദം നിലനിന്നതെന്നും ഇ പി ജയരാജൻ ആത്മകഥയിൽ വിവരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324161/this-is-my-life-the-autobiography-of-ep-jayarajan-chief-minister-pinarayi-vijayan)