---
title: "വിശപ്പില്ലാതെ ഉണർന്നിരിക്കണോ? ഫിറ്റായ ശരീരം വേണോ? അതെ ഒരു മിനി പവർ ഹൗസാണ് നമ്മുടെ മുട്ട"
english_title: "Benefits of eggs, egg whites, muscle building, dietitian recommendations, heart health, hair growth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324150/benefits-of-eggs-egg-whites-muscle-building-dietitian-recommendations-heart-health-hair-growth"
published_at: "2025-11-03T16:56:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908941a166ac_egg.jpg"
keywords: []
---

# വിശപ്പില്ലാതെ ഉണർന്നിരിക്കണോ? ഫിറ്റായ ശരീരം വേണോ? അതെ ഒരു മിനി പവർ ഹൗസാണ് നമ്മുടെ മുട്ട

> **Lead Summary:** > ** **കോഴിമുട്ടയും താറാവ് മുട്ടയും എന്തിന് കുഞ്ഞു കാടമുട്ട വരെ വെറും മുട്ടയല്ല ഇത് " മിനി പവർ ഹൗസ്" തന്നെയാണ്. 21 ദിവസത്തെ ചൂടേറ്റാൽ പിന്നെ ജീവൻ വിരിയുന്ന മുട്ടയുടെ ഗുണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

## Article Content

> ** **കോഴിമുട്ടയും താറാവ് മുട്ടയും എന്തിന് കുഞ്ഞു കാടമുട്ട വരെ വെറും മുട്ടയല്ല ഇത് " മിനി പവർ ഹൗസ്" തന്നെയാണ്. 21 ദിവസത്തെ ചൂടേറ്റാൽ പിന്നെ ജീവൻ വിരിയുന്ന മുട്ടയുടെ ഗുണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

വിശപ്പില്ലാതെ ഉണർന്നിരിക്കണോ ? ഫിറ്റായ ശരീരം വേണോ? അതെ ഉത്തരം ഒന്നേ ഉള്ളൂ ഒരു മുട്ടമതി. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പട്ടികയിൽ ആദ്യ സ്ഥാനത്ത് തന്നെ ഇടം നേടുന്ന നമ്മുടെ 'സ്വന്തം മുട്ട.

ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ ഘടകങ്ങൾ നിറഞ്ഞ ഒരു സമ്പൂർണ ഭക്ഷണം തന്നെയാണ് ഈ ചെറിയ മുട്ട.

ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീൻ ശരീരത്തിലെ മസിലുകൾ, അസ്ഥികൾ, ചർമം എന്നിവയുടെ വളർച്ചയ്ക്കും പുനർനിർമ്മാണത്തിനും അത്യാവശ്യമാണ്. വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, വിറ്റാമിൻ എ, ഫോളേറ്റ്, സെലിനിയം തുടങ്ങിയവ ശരീരത്തിലെ നാനാ പ്രവർത്തനങ്ങൾക്കാവശ്യമായ പ്രധാന ഘടകങ്ങളാണ്.

മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തിനും ഓർമ്മശക്തിക്കും അനിവാര്യമായ ഒരു പോഷക ഘടകം ആണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ – ഹൃദയാരോഗ്യത്തിനും നല്ല കൊളസ്ട്രോൾ നിലനിര്‍ത്താനും സഹായിക്കുന്നു.പ്രോട്ടീൻ സമ്പന്നമായ മുട്ട പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദീർഘനേരം വിശപ്പില്ലാതെ ഉണർവ് നിലനിർത്താൻ സഹായിക്കുന്നു.

മസിൽ വികസനത്തിനും ഫിറ്റ്നസിനും – വ്യായാമം ചെയ്യുന്നവർക്കും വളരുന്ന കുട്ടികൾക്കും മുട്ട അത്യാവശ്യമാണ്. ലൂട്ടീൻ, സിയാസാന്തിൻ പോലുള്ള ആന്റി ഓക്‌സിഡന്റുകൾ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മിതമായ മുട്ട ഉപഭോഗം രക്തത്തിലെ കൊളസ്ട്രോൾ നിലയെ സമതുലിതമാക്കുന്നു.

> കുറച്ച് കാലോറിയിൽ കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നതിനാൽ ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമം. മുട്ട എത്രയോ രാജ്യങ്ങളിലെ ഭക്ഷണശൈലികളുടെ അടിത്തറയാണ്. ഡയറ്റീഷ്യൻമാർ “ഒരു ദിവസം ഒരു മുട്ട” എന്ന ശീലം പ്രോത്സാഹിപ്പിക്കുന്നതും അതുകൊണ്ടാണ്.

മുട്ടയുടെ മഞ്ഞയും വെളുപ്പും ഒരുപോലെ പോഷകസമ്പുഷ്ടമാണ് — വെളുപ്പിൽ പ്രോട്ടീനും മഞ്ഞയിൽ വിറ്റാമിനുകളും കൊഴുപ്പും അടങ്ങിയിരിക്കുന്നു.മിതമായി മുട്ട കഴിക്കുന്നത് സുരക്ഷിതവും ആരോഗ്യകരവുമാണ്.

> ഹൃദയരോഗമുള്ളവർക്ക് ഡോക്ടറുടെ ഉപദേശം അനുസരിച്ച് ഉപയോഗിക്കാം. “ഒരു മുട്ട – ആരോഗ്യത്തിന്റെ അളവുകോൽ” എന്ന് പറയുന്നത് വിഡ്ഡിത്തമല്ല. ചെറിയ രൂപത്തിലുള്ള ഈ ഭക്ഷണം ശരീരത്തിന് വലിയൊരു കരുത്തും പ്രതിരോധശേഷിയും നൽകുന്നു.

പ്രഭാതത്തിൽ മുട്ട ചേർന്ന ഒരു ഭക്ഷണം ശരീരത്തെയും മനസ്സിനെയും ദിനസജ്ജമാക്കും! പ്രോട്ടീന്‍ ഏറ്റവും അധികം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൊഴുപ്പും പ്രോട്ടീന്‍സും ധാരാളം അടങ്ങിയിരിക്കുന്ന മുട്ടയുടെ മഞ്ഞ മുടിക്ക് സ്വാഭാവിക മോയ്ചറൈസറായി ഉപയോഗിക്കാം.

ബാക്ടീരിയ കഴിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയ വെള്ള തലയോട്ടിയിലെ അധിക എണ്ണമയത്തെ ഇല്ലാതാക്കുന്നു.സാധാരണ മുടികള്‍ക്ക് മുട്ടയുടെ വെള്ളയും മഞ്ഞയുമൊക്കെ ഉപയോഗിക്കാവുന്നതാണ്.

എണ്ണമയമുള്ള മുടിയാണെങ്കില്‍ മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. മികച്ച കണ്ടീഷണര്‍ കൂടെയാണ് മുട്ടയുടെ വെള്ള. അപ്പോൾ ചുരുക്കി പറയാം ഇനി ഒരു ദിവസം ഒരു മുട്ടയെങ്കിലും കഴിക്കാം.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324150/benefits-of-eggs-egg-whites-muscle-building-dietitian-recommendations-heart-health-hair-growth)