---
title: "പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ചു; കട പൂർണ്ണമായും കത്തിനശിച്ചു"
english_title: "Fire breaks Akrikadak Ongalloor Karakkad Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324149/fire-breaks-akrikadak-ongalloor-karakkad-palakkad"
published_at: "2025-11-03T16:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69088ed09b23d_fire.jpg"
keywords: []
---

# പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ചു; കട പൂർണ്ണമായും കത്തിനശിച്ചു

> **Lead Summary:** **പാലക്കാട് : ** പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയിൽ. സംഭവസ്ഥലത്ത് നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

## Article Content

**പാലക്കാട് : ** പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയിൽ. സംഭവസ്ഥലത്ത് നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണക്കാൻ ശ്രമം നടത്തുന്നു . പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാ​ഗങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് ആളിക്കത്തുകയായിരുന്നു. അ​ഗ്നിബാധയെ തുടർന്ന് പ്രദേശത്ത് കറുത്ത പുക പടർന്നു.

മുൻഭാ​ഗത്തെ തീ നിയന്ത്രണാധീതമാക്കിയിട്ടുണ്ടെങ്കിലും പിന്നിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324149/fire-breaks-akrikadak-ongalloor-karakkad-palakkad)