---
title: "കണ്ണൂരിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, പ്രതി കസ്റ്റഡിയിൽ?"
english_title: " youngman  undergoing treatment after being stabbed his brother-in-law Kannur died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324109/youngman-undergoing-treatment-after-being-stabbed-his-brother-in-law-kannur-died"
published_at: "2025-11-03T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69086ac59bc1f_STABBED.jpg"
keywords: []
---

# കണ്ണൂരിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, പ്രതി കസ്റ്റഡിയിൽ?

> **Lead Summary:** **കണ്ണൂർ: **ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൗവ്വത്തിൽ റോയ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് റോയിക്ക് ​വെട്ടേറ്റത്.

## Article Content

**കണ്ണൂർ: **ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൗവ്വത്തിൽ റോയ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് റോയിക്ക് ​വെട്ടേറ്റത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രക്ഷിക്കാനായില്ല. ഭാര്യ സഹോദരൻ അറക്കൽ ജൈസനാണ് റോയിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. റോയിയുടെ കൂടെയാണ് ജൈസന്റെ അമ്മ താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ജൈസൻ റോയിയുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

ഈ സമയം റോയി സ്ഥലത്തുണ്ടായിരുന്നില്ല. റോയി വീട്ടിലെത്തിയപ്പോൾ ഭാര്യ ഡെയ്സി ഇക്കാര്യം പറഞ്ഞു. തുടർന്ന് റോയി ഇക്കാര്യം ചോദിക്കാൻ ജൈസന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇവർ തമ്മിൽ ബഹളമുണ്ടായി. റോയി തിരിച്ചുപോകുന്നതിനിടെ പിന്നാലെ എത്തിയ ജൈസൻ വെട്ടുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ റോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു രാവിലെ മരിച്ചു. അഡോൾഫിനയാണ് റോയിയുടെ മകൾ.

കൊലപാതകത്തിനുള്ള ശിക്ഷ (IPC സെക്ഷൻ 302 പ്രകാരം)

കൊലപാതക കുറ്റം തെളിയിക്കപ്പെട്ടാൽ കോടതിക്ക് വിധിക്കാൻ കഴിയുന്ന പ്രധാന ശിക്ഷകൾ താഴെ പറയുന്നവയാണ്:

വധശിക്ഷ (Death Penalty / Capital Punishment)

ഏറ്റവും അപൂർവമായ കേസുകളിൽ (Rarest of Rare Cases) മാത്രമേ വധശിക്ഷ നൽകുകയുള്ളൂ.

അല്ലെങ്കിൽ

ജീവപര്യന്തം തടവ് (Imprisonment for Life)

പിഴ (Fine)

മേൽ പറഞ്ഞ രണ്ട് ശിക്ഷകൾക്കുമൊപ്പം പിഴയും നൽകാൻ കുറ്റവാളി ബാധ്യസ്ഥനാണ്.

ശ്രദ്ധിക്കുക: IPC 302 പ്രകാരമുള്ള കുറ്റം ജാമ്യം ലഭിക്കാത്തതും (Non-Bailable), കോടതിയുടെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയുന്നതും (Cognizable), സെഷൻസ് കോടതിക്ക് (Court of Session) മാത്രം വിചാരണ ചെയ്യാൻ അധികാരമുള്ളതുമായ കുറ്റമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324109/youngman-undergoing-treatment-after-being-stabbed-his-brother-in-law-kannur-died)