---
title: "വരൂ, അടിപൊളി 'മീൻകറി' ഞൊടിയിടയിൽ ഉണ്ടാക്കാം, ഈ സ്പെഷ്യൽ കൂട്ട്  ചേർക്കൂ..."
english_title: "Special fish curry recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324093/special-fish-curry-recipe"
published_at: "2025-11-03T12:44:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69085a789163e_FISH.jpg"
keywords: []
---

# വരൂ, അടിപൊളി 'മീൻകറി' ഞൊടിയിടയിൽ ഉണ്ടാക്കാം, ഈ സ്പെഷ്യൽ കൂട്ട്  ചേർക്കൂ...

> **Lead Summary:** ** ** മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മീൻ . മീൻ വിഭവങ്ങൾ ഇല്ലാത്ത തീൻമേശ ചിന്തിക്കാൻ കൂടി സാധിക്കില്ല . എത്രതന്നെ പച്ചക്കറിയും ചിക്കനും കഴിക്കാനുണ്ടെങ്കിലും ഭക്ഷണത്തിന്റെ സൈഡിൽ ഒരു കഷ്‌ണം പൊരിച്ചതോ, വരട്ടിയമീനോ ഇല്ലെങ്കിൽ വയർ നിറഞ്ഞില്ലെന്ന തോന്നലാണ് . 

## Article Content

** ** മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മീൻ . മീൻ വിഭവങ്ങൾ ഇല്ലാത്ത തീൻമേശ ചിന്തിക്കാൻ കൂടി സാധിക്കില്ല . എത്രതന്നെ പച്ചക്കറിയും ചിക്കനും കഴിക്കാനുണ്ടെങ്കിലും ഭക്ഷണത്തിന്റെ സൈഡിൽ ഒരു കഷ്‌ണം പൊരിച്ചതോ, വരട്ടിയമീനോ ഇല്ലെങ്കിൽ വയർ നിറഞ്ഞില്ലെന്ന തോന്നലാണ് . 

ഓരോ  വിഭവത്തെയും വ്യത്യസ്തമാക്കുന്നത്  അതിൻ്റെ  രുചിയും രുചികൂട്ടും തന്നെയാണ്.  മീൻകറിയുടെ  കാര്യത്തിലും  അതുപോലെ തന്നെയാണ്. ചില സ്ഥലങ്ങളിൽ മുളക് ഇട്ട് വറ്റിച്ച മീൻകറിയാണ് തയാറാകുന്നതെങ്കിൽ മറ്റ് ഇടങ്ങളിൽ തേങ്ങ അരച്ച മീൻകറിയാണ് ഉണ്ടാക്കുന്നത് . വളരെ പെട്ടെന്നും രുചികരവുമായ മീൻകറി എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ?

ചേരുവകൾ

*തക്കാളി*

*ചുവന്നുള്ളി*

*കാശ്മീരി മുളകുപൊടി*

*ഇഞ്ചി*

*എണ്ണ *

*പുളി*

*ഉപ്പ്, കറിവേപ്പില*

*പാകം ചെയ്യുന്ന വിധം*

*ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, ശേഷം അതിലേക്ക് തക്കാളിയും ഉള്ളിയും ഇട്ടു അഞ്ചു മിനിറ്റ് തിളപ്പിക്കുക. തക്കാളി തൊലി കളഞ്ഞശേഷം ഉള്ളിയും കാശ്മീരി മുളകുപൊടിയും ഇഞ്ചിയും ചേർത്ത് മിക്സിയിലിട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.*

*പിന്നീട് ഒരു ചട്ടി അടുപ്പിൽ വെച്ചു എണ്ണയൊഴിച്ച് ചൂടാക്കുക, എണ്ണ നല്ലവണ്ണം ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ച് അതിലേക്കു അരച്ചുവച്ചിരിക്കുന്ന തേങ്ങാ അരപ്പും ആവിശ്യത്തിന് വെള്ളവും ചേർത്തിളക്കുക.*

* തിളച്ചു തുടങ്ങുമ്പോൾ പുളിയും ഉപ്പും ചേർക്കാം. രണ്ട് മിനിറ്റ് അടച്ചുവെച്ച് തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിയ മീൻ കൂടി ഇട്ടുകൊടുത്ത് 15 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക .*

*മീൻകറി പാകമായി വരുമ്പോൾ അര ടീസ്പൂൺ ഉലുവപ്പൊടിയും കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് ഇറക്കി വെയ്ക്കാം. രുചികരമായ മീൻ കറി റെഡി. ചൊറിനോടൊപ്പമോ കപ്പയോടൊപ്പമോ ചേർത്ത് കഴിക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324093/special-fish-curry-recipe)