---
title: "മഞ്ഞുമൂടിയ പുൽമേടുകളുടെ നാട്; കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തേക്ക് ഒരു യാത്രയായാലോ ?"
english_title: "How about a trip to Ranipuram known as the Ooty of Kerala travel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324078/how-about-a-trip-to-ranipuram-known-as-the-ooty-of-kerala-travel"
published_at: "2025-11-03T12:03:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69084d3895dcd_raneepuram.jpg"
keywords: []
---

# മഞ്ഞുമൂടിയ പുൽമേടുകളുടെ നാട്; കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തേക്ക് ഒരു യാത്രയായാലോ ?

> **Lead Summary:** **( **[www.truevisionnews.com]** ) ** കാസർഗോഡിന്റെ മലഞ്ചെരുവുകളിൽ മേഘങ്ങൾ തഴുകിയുണർത്തുന്ന ഒരു പ്രദേശമുണ്ട്, കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം. നീണ്ടുപരന്ന പുൽമേടുകൾ, കോടമഞ്ഞു മൂടിക്കിടക്കുന്ന വഴികൾ ഇതെല്ലാം ചേർന്ന മായാജാലം സൃഷ്ടിക്കുന്ന റാണിപുരത്തേക്ക് ഒരു യാത്രയായാലോ.

## Article Content

**( **[www.truevisionnews.com]** ) ** കാസർഗോഡിന്റെ മലഞ്ചെരുവുകളിൽ മേഘങ്ങൾ തഴുകിയുണർത്തുന്ന ഒരു പ്രദേശമുണ്ട്, കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം. നീണ്ടുപരന്ന പുൽമേടുകൾ, കോടമഞ്ഞു മൂടിക്കിടക്കുന്ന വഴികൾ ഇതെല്ലാം ചേർന്ന മായാജാലം സൃഷ്ടിക്കുന്ന റാണിപുരത്തേക്ക് ഒരു യാത്രയായാലോ.

മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്ക രൂപത കോടോത്ത് കുടുംബത്തിൽ നിന്നും കുടിയേറ്റത്തിനായി വാങ്ങുകയും കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധ മറിയത്തിൻ്റെ ഓർമയ്ക്കായി റാണിപുരം എന്ന പേര് നൽകുകയും ചെയ്തു. പ്രകൃതിഭംഗി കാണാനും ആസ്വദിക്കാനും പോകുന്നവർക്കായി റാണിപുരം വൈവിധ്യങ്ങളുടെ ഒരു പുതിയ ലോകം ആണ്.

ഊട്ടിയോട് ഉപമിക്കാൻ പറ്റുന്ന രീതിയിലുള്ള പ്രകൃതി സൗന്ദര്യമാണ് റാണിപുരത്തിൻ്റേത് അതുകൊണ്ടാണ് റാണിപുരം കേരളത്തിൻ്റെ ഊട്ടി എന്നറിയപ്പെടുന്നത്. ട്രക്കിങ് ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് വളരെ നല്ല ഒരു അവസരമായിരിക്കും റാണിപ്പുറത്തേക്കുള്ള യാത്ര. കൂർഗ് മലനിരകളിൽ കടൽനിരപ്പിൽ നിന്ന് 1048 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കാഞ്ഞങ്ങാടിന് 45 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡിൽ പനത്തടിയിൽനിന്നും 9 കിലോമീറ്റർ അകലെയായിട്ടാണ് റാണിപുരത്തിൻ്റെ സ്ഥാനം. കാറിലോ ബൈക്കിലോ അങ്ങോട്ടേക്ക് യാത്ര ചെയ്യുകയാണെങ്കിൽ വഴിയിലൂടെ കാണുന്ന കാഴ്ചകൾ തന്നെ ഒരു അത്ഭുതമായി തോന്നും. കർണാടകയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന റാണിപുരം തലക്കാവേരി, കൂർഗ് തുടങ്ങിയ ആകർഷകമായ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പരിസരത്തെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളിലേക്കുള്ള ജീപ്പ് സവാരി അവിടെ ലഭ്യമാണ്. കനത്ത മഴ കാരണം ചില സമയങ്ങളിൽ ഇവിടം അടച്ചിടാറുണ്ട് അതുകൊണ്ട് തന്നെ യാത്ര പുറപ്പെടുന്നതിന് മുമ്പായി അനുമതി ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കാഞ്ഞങ്ങാടിൽ നിന്നും റാണിപുരത്തേക്ക് ബസ് സൗകര്യം ലഭ്യമാണ് , 45 കിലോമീറ്റർ ആണ് ദൂരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324078/how-about-a-trip-to-ranipuram-known-as-the-ooty-of-kerala-travel)