---
title: "കോഴിക്കോട് ഫറോക്കിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്"
english_title: "Lorry parked Farook Kozhikode overturns  top  house driver injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324066/lorry-parked-farook-kozhikode-overturns-top-house-driver-injured"
published_at: "2025-11-03T11:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690844875802b_accident.jpg"
keywords: []
---

# കോഴിക്കോട് ഫറോക്കിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ഫറൂക്കിൽ റോഡ് ഇടിഞ്ഞ്, പാർക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർക്ക് പരിക്ക് .

## Article Content

**കോഴിക്കോട് : **കോഴിക്കോട് ഫറൂക്കിൽ റോഡ് ഇടിഞ്ഞ്, പാർക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർക്ക് പരിക്ക് .

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം . ഫറൂക്ക് മുൻസിപ്പൽ ചെയർമാൻ എൻ. സി. റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത് . അപകടത്തിൽ വീടിന്റെ മേൽക്കൂരയും ചുറ്റുമതിലും ഇടിഞ്ഞു .

സിമന്റ് കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചിരുന്ന ലോറിയാണ് റോഡരികിൽ നിർത്തിയിരുന്നത്. അപ്രതീക്ഷിതമായി വാഹനം തെന്നിമാറി വീടിന് മുകളിലേക്കു മറിയുകയായിരുന്നു .

വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് തോന്നുന്നത്. അത്രയും ഭീകരമായിരുന്നു ശബ്ദം. ചില സെക്കൻഡ് വൈകിയിരുന്നെങ്കിൽ ജീവഹാനി സംഭവിക്കുമായിരുന്നുവെന്നു” പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324066/lorry-parked-farook-kozhikode-overturns-top-house-driver-injured)