---
title: "ദാരുണം...:  പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല പൂർണമായും തകർന്നു "
english_title: " pet dog died after biting pig cracker set catch wild boar Punalur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324059/pet-dog-died-after-biting-pig-cracker-set-catch-wild-boar-punalur"
published_at: "2025-11-03T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69083d1686573_dog.jpg"
keywords: []
---

# ദാരുണം...:  പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല പൂർണമായും തകർന്നു 

> **Lead Summary:** **കൊല്ലം: ** അതിദാരുണം.... പുനലൂരിൽ കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. മണലിൽ സ്വദേശി പ്രകാശിന്‍റെ വീട്ടിലെ വളർത്തുനായയാണ് പടക്കം പൊട്ടി ചത്തത്.

## Article Content

**കൊല്ലം: ** അതിദാരുണം.... പുനലൂരിൽ കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. മണലിൽ സ്വദേശി പ്രകാശിന്‍റെ വീട്ടിലെ വളർത്തുനായയാണ് പടക്കം പൊട്ടി ചത്തത്.

പടക്കം പൊട്ടി നായയുടെ തല പൂർണമായും തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം. തോട്ടത്തിൽ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നിൽ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തിൽ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

**പന്നിപ്പടക്കം വെച്ചാലുള്ള ശിക്ഷാ നടപടികൾ**

കൃത്യത്തിന്റെ സ്വഭാവം, അതുണ്ടാക്കിയ നാശനഷ്ടം, ആളുകൾക്ക് സംഭവിച്ച പരിക്കുകൾ, ഉദ്ദേശ്യം എന്നിവ അനുസരിച്ച് ശിക്ഷയിൽ വ്യത്യാസം വരും.

ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാൻ സാധ്യതയുള്ള സ്ഫോടനം ഉണ്ടാക്കൽ:

ശിക്ഷ: ജീവപര്യന്തം തടവ് അല്ലെങ്കിൽ 10 വർഷം വരെ തടവും പിഴയും.

സ്ഫോടനം നടത്താൻ ശ്രമിക്കുകയോ, ഉണ്ടാക്കുകയോ കൈവശം വെക്കുകയോ ചെയ്യുക (അപകടമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളത്):

ശിക്ഷ: ജീവപര്യന്തം തടവ് അല്ലെങ്കിൽ 10 വർഷം വരെ തടവും പിഴയും.

സംശയാസ്പദമായ സാഹചര്യങ്ങളിൽ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുകയോ കൈവശം വെക്കുകയോ ചെയ്യുക:

ശിക്ഷ: 14 വർഷം വരെ തടവും പിഴയും അല്ലെങ്കിൽ 5 വർഷം വരെ തടവും പിഴയും.

മറ്റ് നിയമങ്ങൾ:

ഈ പ്രവൃത്തിയുടെ ഫലമായി ആർക്കെങ്കിലും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) കൊലപാതകം (Sec. 302), വധശ്രമം (Sec. 307) തുടങ്ങിയ വകുപ്പുകളും ചുമത്തപ്പെടാം. ഈ വകുപ്പുകൾ പ്രകാരം വധശിക്ഷ വരെയോ ജീവപര്യന്തം തടവോ ലഭിക്കാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കുക: പന്നിപ്പടക്കം അല്ലെങ്കിൽ നാടൻ ബോംബ് ഒരു സ്ഫോടക വസ്തു ആയി കണക്കാക്കപ്പെടുന്നതിനാൽ, അത് ഉപയോഗിക്കുന്നത് വളരെ കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324059/pet-dog-died-after-biting-pig-cracker-set-catch-wild-boar-punalur)