---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍"
english_title: " youngman hanging  electrical appliance repair shop kozhikkode koyilandi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324044/youngman-hanging-electrical-appliance-repair-shop-kozhikkode-koyilandi"
published_at: "2025-11-03T10:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69083706414e5_dead.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടിയിൽ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ഷിജാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

## Article Content

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ഷിജാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

കൊയിലാണ്ടി സികെജി ബില്‍ഡിംഗിലാണ് സംഭവം. . സ്വന്തമായി നടത്തുന്ന കടയില്ലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ബില്‍ഡിംഗില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്ന സിദ്ര എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഷിജാദ്.

കടയുടെ ഷട്ടര്‍ പകുതി തുറന്ന നിലയില്‍ കണ്ട് ജീവനക്കാരന്‍ കയറി നോക്കിയപ്പോഴാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച ആയതിനാല്‍ ഈ ബില്‍ഡിംഗിലെ മറ്റു കടകളെല്ലാം അവധിയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324044/youngman-hanging-electrical-appliance-repair-shop-kozhikkode-koyilandi)