---
title: "മുകളിലോട്ട് തന്നെ....!  സ്വർണവില ഇന്ന് വീണ്ടും ഉയർന്നു, പവന്റെ വില നോക്കാം "
english_title: "Kerala November 3 Gold Price today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324043/kerala-november-3-gold-price-today"
published_at: "2025-11-03T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908357cc5636_gold.jpg"
keywords: []
---

# മുകളിലോട്ട് തന്നെ....!  സ്വർണവില ഇന്ന് വീണ്ടും ഉയർന്നു, പവന്റെ വില നോക്കാം 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയും പവന് 120 രൂപ വർധിച്ച് 90,320 രൂപയുമായി. ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയും പവന് 120 രൂപ വർധിച്ച് 90,320 രൂപയുമായി. ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് 11,275 രൂപയും പവന് 90,200 രൂപയുമായിരുന്നു വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു. ആഗോളവിപണിയിൽ സ്​പോട്ട് ഗോൾഡ് ​ട്രോയ് ഔൺസിന് 4,012.02 ഡോളറാണ് വില.

യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 4,021.80 ഡോളറിലെത്തി. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.

വെള്ളിയാഴ്ച രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയും കൂടിയിരുന്നു. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായിരുന്നു വില. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വർധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324043/kerala-november-3-gold-price-today)